അടുത്തുള്ള മസ്ജിദിൽ ഈദ് നിസ്‌കാരം; ക്ഷേത്രത്തിലെ മൈക്ക് ഓഫ് ചെയ്ത് സഹകരിച്ച് പഴവങ്ങാടി ഗണപതിക്ഷേത്ര സമിതി

തിരുവനന്തപുരം : മസ്ജിദിൽ വിശ്വാസികൾ പെരുന്നാൾ ആഘോഷിക്കുമ്പോൾ ശബ്ദക്രമീകരണത്തിലൂടെ സഹകരിച്ച് ക്ഷേത്ര സമിതി. പഴവങ്ങാടി ഗണപതി ക്ഷേത്രസമിതി പുറത്തേക്കുള്ള മൈക്ക് ഓഫ് ചെയ്താണ് ഇസ്ലാം മതവിശ്വാസികളുമായി സഹകരിച്ചത്.…

;

By :  Editor
Update: 2023-06-29 22:40 GMT

തിരുവനന്തപുരം : മസ്ജിദിൽ വിശ്വാസികൾ പെരുന്നാൾ ആഘോഷിക്കുമ്പോൾ ശബ്ദക്രമീകരണത്തിലൂടെ സഹകരിച്ച് ക്ഷേത്ര സമിതി. പഴവങ്ങാടി ഗണപതി ക്ഷേത്രസമിതി പുറത്തേക്കുള്ള മൈക്ക് ഓഫ് ചെയ്താണ് ഇസ്ലാം മതവിശ്വാസികളുമായി സഹകരിച്ചത്.

Full View

പെരുന്നാൾ നിസ്‌കാരത്തിനും പ്രഭാഷണത്തിനും സമയമായപ്പോൾ റോഡിന് മറുവശത്തുള്ള ഗണപതി ക്ഷേത്രത്തിൽ പൂജ നടക്കുകയായിരുന്നു. ക്ഷേത്രത്തിലെ മൈക്കിലൂടെ നടത്തിയ പ്രാർത്ഥന ഈദ് നിസ്‌കാരം ആരംഭിക്കാൻ പ്രയാസം ഉണ്ടാക്കി. ഇതോടെ മസ്ജിദ് ഭാരവാഹികൾ ക്ഷേത്രസമിതിയെ ഇക്കാര്യം സൂചിപ്പിക്കുകയായിരുന്നു. തുടർന്നാണ് നിസ്‌കാരത്തിന് അവസരം ഒരുക്കിക്കൊടുത്തുകൊണ്ട് ക്ഷേത്ര സമിതി പുറത്തേക്കുള്ള മൈക്ക് ഓഫ് ചെയ്തത്.

Similar News