രണ്ട് പേരെ വിവാഹം കഴിക്കണം; സബ് രജിസ്ട്രാർ ഓഫീസുകളിൽ അപേക്ഷ നൽകി പെൺകുട്ടി; ആശയക്കുഴപ്പത്തിലായി ഉദ്യോഗസ്ഥർ #Kollamnews

കൊല്ലം : ഒരേ സമയം രണ്ട് പേരെ വിവാഹം കഴിക്കാൻ അവസരം നൽകണമെന്ന ആവശ്യവുമായി പെൺകുട്ടി. കൊല്ലം പത്തനാപുരത്താണ് സംഭവം. പത്തനാപുരം സ്വദേശിയായ പെൺകുട്ടിയാണ് പത്തനാപുരം, പുനലൂർ…

By :  Editor
Update: 2023-07-13 08:21 GMT

കൊല്ലം : ഒരേ സമയം രണ്ട് പേരെ വിവാഹം കഴിക്കാൻ അവസരം നൽകണമെന്ന ആവശ്യവുമായി പെൺകുട്ടി. കൊല്ലം പത്തനാപുരത്താണ് സംഭവം. പത്തനാപുരം സ്വദേശിയായ പെൺകുട്ടിയാണ് പത്തനാപുരം, പുനലൂർ സബ് രജിസ്ട്രാർ ഓഫീസുകളിൽ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.

സ്‌പെഷ്യൽ മാര്യേജ് ആക്ട് അനുസരിച്ച് പെൺകുട്ടി ആദ്യം പത്തനാപുരം സബ് രജിസ്ട്രാർ ഓഫീസിലാണ് അപേക്ഷ നൽതിയത്. പത്തനാപുരം സ്വദേശിയെ വിവാഹം കഴിക്കണം എന്നതായിരുന്നു ആവശ്യം. പിന്നീട് പുനലൂർ സ്വദേശിയായ യുവാവിനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് പുനലൂർ സബ് രജിസ്ട്രാർ ഓഫീസിൽ അപേക്ഷ സമർപ്പിച്ചു.

Full View

ഇത് രണ്ടും ഒരേ പെൺകുട്ടിയാണെന്ന് കണ്ടെത്തിയതോടെ ഉദ്യോഗസ്ഥർ ആശയക്കുഴപ്പത്തിലാണ്. പെൺകുട്ടിയെയും യുവാക്കളെയും നേരിട്ട് വിളിച്ചുവരുത്തി കാര്യം തിരക്കാനാണ് ഇവരുടെ തീരുമാനം.

The girl demanded to be given a chance to marry two people at the same time
Tags:    

Similar News