അടുക്കളയില്‍ തീ ഇനി ആളികത്തും: പാചകവാതകത്തിന് വില വര്‍ധിച്ചു
ന്യൂഡല്‍ഹി: പാചക വാതകത്തിന്റെ വില 2.71 രൂപ വര്‍ധിപ്പിച്ചു. സബ്‌സിഡിയുള്ള പാചകവാതകത്തിന്റെ വിലയിലാണ് 2.71 രൂപയുടെ വര്‍ധനവ് വരുത്തിയിരിക്കുന്നത്. രാജ്യാന്തര വിപണിയിലെ വിലവര്‍ധനവ് മൂലം ജിഎസ്ടിയില്‍ വ്യത്യാസം…
By : Editor
Update: 2018-06-30 23:32 GMT
ന്യൂഡല്‍ഹി: പാചക വാതകത്തിന്റെ വില 2.71 രൂപ വര്‍ധിപ്പിച്ചു. സബ്‌സിഡിയുള്ള പാചകവാതകത്തിന്റെ വിലയിലാണ് 2.71 രൂപയുടെ വര്‍ധനവ് വരുത്തിയിരിക്കുന്നത്. രാജ്യാന്തര വിപണിയിലെ വിലവര്‍ധനവ് മൂലം ജിഎസ്ടിയില്‍ വ്യത്യാസം പരിഗണിച്ചാണ് നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി.
വില വര്‍ദ്ധനവോടെ ഡല്‍ഹിയില്‍ സിലിണ്ടറിന്റെ വില 493.55 രൂപയായി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് പുതുക്കിയ വില പുറത്തുവിട്ടത്. എല്ലാ മാസവും ഒന്നാം തിയതികളിലാണ് കമ്ബനികള്‍ പ്രകൃതിവാതക സിലിണ്ടര്‍ വില പുതുക്കി നിശ്ചയിക്കുന്നത്.