നടിയും ബിജെപി നേതാവുമായ ജയപ്രദയ്ക്ക് ആറു മാസം തടവുശിക്ഷ വിധിച്ച് കോടതി

ചെന്നൈ: തിയറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിൽ മുൻ എംപിയും നടിയുമായ ജയപ്രദയ്ക്ക് ആറു മാസം തടവുശിക്ഷ വിധിച്ച് ചെന്നൈയിലെ എഗ്‍‌മോർ കോടതി. അയ്യായിരം രൂപ പിഴയും അടയ്ക്കണം.…

;

By :  Editor
Update: 2023-08-11 03:49 GMT

ചെന്നൈ: തിയറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിൽ മുൻ എംപിയും നടിയുമായ ജയപ്രദയ്ക്ക് ആറു മാസം തടവുശിക്ഷ വിധിച്ച് ചെന്നൈയിലെ എഗ്‍‌മോർ കോടതി. അയ്യായിരം രൂപ പിഴയും അടയ്ക്കണം. ജയപ്രദയെ കൂടാതെ മറ്റു രണ്ടു പേരെയും കോടതി ശിക്ഷിച്ചു.

ചെന്നൈ അണ്ണാശാലയിൽ ജയപ്രദയുടെ ഉടമസ്ഥതയിലുള്ള തിയറ്ററിലെ തൊഴിലാളികളുടെ ഇഎസ്ഐ വിഹിതം സർക്കാരിന്റെ ഇൻഷുറൻസ് കമ്പനിയിൽ അടിച്ചില്ലെന്നായിരുന്നു പരാതി. ഇതിനെതിരെ ഇൻഷുറൻസ് കമ്പനിയാണ് പരാതി നൽകിയത്. ഹിന്ദി, തമിഴ്, മലയാളം ഭാഷകളിൽ ഉൾപ്പെടെയായി 280ലധികം സിനിമകളിൽ ജയപ്രദ അഭിനയിച്ചിട്ടുണ്ട്. 1996 മുതൽ 2002 വരെ രാജ്യസഭാംഗമായിരുന്ന ജയപ്രദ, 2004 മുതൽ 2014 വരെ ലോക്സഭാംഗവുമായി. 2019ലാണ് ബിജെപിയിൽ ചേർന്നത്.

Tags:    

Similar News