അമൃതയുടെ മകൾ മരിച്ചുവെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ച യുട്യൂബ് ചാനലിനെതിരെ ശക്തമായ പ്രതികരണവുമായി സഹോദരി അഭിരാമി സുരേഷ്

വ്യാജവാര്‍ത്ത പ്രചരിപ്പിച്ച യുട്യൂബ് ചാനലിനെതിരെ ശക്തമായ പ്രതികരണവുമായി ഗായിക അഭിരാമി സുരേഷ്. തന്റെ സഹോദരിയും ഗായികയുമായ അമൃത സുരേഷിന്റേയും മകള്‍ അവന്തികയുടേയും ചിത്രം ഉള്‍പ്പെടെ തെറ്റിദ്ധാരണജനകമായ വാര്‍ത്ത…

By :  Editor
Update: 2023-08-19 09:52 GMT

വ്യാജവാര്‍ത്ത പ്രചരിപ്പിച്ച യുട്യൂബ് ചാനലിനെതിരെ ശക്തമായ പ്രതികരണവുമായി ഗായിക അഭിരാമി സുരേഷ്. തന്റെ സഹോദരിയും ഗായികയുമായ അമൃത സുരേഷിന്റേയും മകള്‍ അവന്തികയുടേയും ചിത്രം ഉള്‍പ്പെടെ തെറ്റിദ്ധാരണജനകമായ വാര്‍ത്ത പ്രചരിപ്പിച്ചതിനെതിരേയാണ് അഭിരാമിയുടെ പ്രതികരണം.

മറ്റൊരു ഭാഷയിലെ സിനിമ മേഖലയിലെ അമൃത എന്ന അഭിനേത്രിയുടെ മകള്‍ മരിച്ചെന്ന വാര്‍ത്തയാണ് യുട്യൂബ് ചാനല്‍ നല്‍കിയത്. എന്നാല്‍ അതിന്റെ തമ്പ്‌നെയ്ല്‍ ആയി അമൃത സുരേഷിന്റേയും അമൃത എന്നു പേരുള്ള മറ്റു ചില പ്രശസ്തരുടേയും കരയുന്ന ചിത്രമാണ് നല്‍കിയതെന്നും ഇത് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അഭിരാമി വ്യക്തമാക്കുന്നു. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അഭിരാമി തന്റെ പ്രതികരണം അറിയിച്ചത്.

ആളുകളുടെ എണ്ണം കൂട്ടാന്‍വേണ്ടി മരണവാര്‍ത്ത പോലം വളച്ചൊടിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നത് അപലപനീയമാണ്. ഇത്തരം ഒരു വാര്‍ത്തയുടെ ഇരയായാല്‍ മാത്രമേ അതിന്റെ വേദന നമുക്ക് മനസിലാക്കാന്‍ പറ്റൂ. ഇത്തരം വാര്‍ത്തകളോടൊന്നും ചേച്ചി പ്രതികരിക്കാറില്ല. പക്ഷേ ഇത് സഹിക്കാവുന്നതിന്റെ അങ്ങേയറ്റമായി. അല്‍പം ദയ കാണിക്കണം.' അഭിരാമി വീഡിയോയില്‍ പറയുന്നു. വാര്‍ത്ത പ്രചരിപ്പിച്ച യുട്യൂബ് ചാനലിന്റെ പേര് പരാമര്‍ശിക്കാതെയാണ് അഭിരാമിയുടെ പ്രതികരണം. ക്ലിക്ക് ബൈറ്റ്‌സും തമ്പ്‌നെയ്‌ലും ഇന്ന് തുടങ്ങിയ പ്രാക്ടീസ് അല്ലെന്നും തനിക്കായിട്ട് നിര്‍ത്താന്‍ കഴിയുന്ന ഒന്നല്ലെന്നും അഭിരാമി വ്യക്തമാക്കുന്നു.
Tags:    

Similar News