ധീരജ് വധക്കേസ് പ്രതി നിഖിൽ പൈലിക്ക് അറസ്റ്റ് വാറണ്ട്

ഇടുക്കി: ധീരജ് വധക്കേസ് ഒന്നാം പ്രതി നിഖിൽ പൈലിക്ക് അറസ്റ്റ് വാറണ്ട്. കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്ന ദിവസം നിഖിൽ കോടതിയിലെത്തിയിരുന്നില്ല. തുടർന്നാണ് തൊടുപുഴ കോടതി നിഖിൽ പൈലിക്കെതിരെ…

;

By :  Editor
Update: 2023-09-02 02:14 GMT

ഇടുക്കി: ധീരജ് വധക്കേസ് ഒന്നാം പ്രതി നിഖിൽ പൈലിക്ക് അറസ്റ്റ് വാറണ്ട്. കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്ന ദിവസം നിഖിൽ കോടതിയിലെത്തിയിരുന്നില്ല. തുടർന്നാണ് തൊടുപുഴ കോടതി നിഖിൽ പൈലിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പ്രചാരണത്തിനായി നിഖിൽ പൈലി എത്തിയത് വിവാദമായിരുന്നു.

നിഖിൽ പൈലി പുതുപ്പള്ളിയിലെത്തിയതിനെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യു.ഡി.എഫ് കൊലയാളികളെ രംഗത്തിറക്കിയിരിക്കുകയാണെന്ന ആരോപണം ഡി.വൈ.എഫ്.ഐ ഉന്നയിച്ചിരുന്നു. കൊലക്കേസ് പ്രതിയെ പ്രചാരണത്തിനു ​​വേണ്ടി കൊണ്ടുനടക്കുന്ന യു.ഡി.എഫിന്റെ കാപട്യം ജനങ്ങൾ തിരിച്ചറിയണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടിരുന്നു.

Full View

അതേസമയം, വാടിക്കൽ രാമകൃഷ്ണൻ കൊലപാതക കേസിലെ ഒന്നാംപ്രതി പിണറായി വിജയന് ജെയ്ക്കിന് വേണ്ടി തെരഞ്ഞെടുപ്പ് കൺവെൻഷന് വരാമെങ്കിൽ തനിക്ക് പ​ങ്കെടുക്കാമെന്നായിരുന്നു ഇതുസംബന്ധിച്ച് നിഖിൽ പൈലിയുടെ പ്രതികരണം. പിണറായി വിജയനെയും എം.എം മണിയേയും പി.ജയരാജനെയും വീട്ടിലിരുത്തിയിട്ട് പോരെ കോൺഗ്രസിനെ ഉപദേശിക്കാശനന്നും നിഖിൽ പൈലി പറഞ്ഞിരുന്നു.

Tags:    

Similar News