സാമ്പത്തിക പ്രതിസന്ധി തിരിച്ചടിയായി! രാജ്യത്തെ അതിസമ്പന്നരുടെ പട്ടികയിൽ ഇത്തവണ ബൈജു രവീന്ദ്രൻ ഇല്ല
രാജ്യത്തെ അതിസമ്പന്നരുടെ പട്ടികയിൽ ഇടം നേടാനാകാതെ ബൈജു രവീന്ദ്രൻ. ഹുറൂണും 360 വൺ വെൽത്തും സംയുക്തമായി പുറത്തിറക്കിയ 2023-ലെ ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ നിന്നാണ് വിദ്യാഭ്യാസ സാങ്കേതിക…
രാജ്യത്തെ അതിസമ്പന്നരുടെ പട്ടികയിൽ ഇടം നേടാനാകാതെ ബൈജു രവീന്ദ്രൻ. ഹുറൂണും 360 വൺ വെൽത്തും സംയുക്തമായി പുറത്തിറക്കിയ 2023-ലെ ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ നിന്നാണ് വിദ്യാഭ്യാസ സാങ്കേതിക സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രൻ പുറത്തായിരിക്കുന്നത്. വായ്പാ തിരിച്ചടവ് ഉൾപ്പെടെയുള്ള പ്രതിസന്ധികൾ നേരിടുന്നതിനാൽ, ഇത്തവണ ബൈജൂസിന്റെ വാല്വേഷൻ കുറച്ചിരുന്നു. ഈ നടപടിയാണ് ബൈജു രവീന്ദ്രന് തിരിച്ചടിയായത്.
കഴിഞ്ഞ വർഷം 30,600 കോടി രൂപയായിരുന്നു ബൈജു രവീന്ദ്രന്റെ ആസ്തി. ഇതിനെ തുടർന്ന് അതിസമ്പന്നരുടെ പട്ടികയിൽ 49-ാം സ്ഥാനം നേടാൻ ബൈജു രവീന്ദ്രന് സാധിച്ചിരുന്നു. അന്ന് വിപ്രോ സ്ഥാപകൻ അസീം പ്രേംജിക്കും, ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ നാരായണ മൂർത്തിക്കും മുകളിലായിരുന്നു ബൈജു രവീന്ദ്രന്റെ സ്ഥാനം. ഇത്തവണ 1000 കോടി രൂപയിലധികം ആസ്തിയുള്ള 1,319 പേരാണ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. ഇതിൽ 216 പേർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 5 വർഷത്തിനിടെ 1,000 കോടി രൂപയ്ക്ക് മുകളിൽ വരുമാനം നേടുന്ന വ്യക്തികളുടെ എണ്ണത്തിൽ 76 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.