വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ കുണ്ടറ ജോണി അന്തരിച്ചു

വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ കുണ്ടറ (71) ജോണി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു  അന്ത്യം. 1979-ല്‍ ‘നിത്യവസന്തം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം…

By :  Editor
Update: 2023-10-17 12:13 GMT

വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ കുണ്ടറ (71) ജോണി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 1979-ല്‍ ‘നിത്യവസന്തം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തെത്തിയത്. ഉണ്ണി മുകുന്ദൻ നായകനായ ‘മേപ്പടിയാൻ’ ആണ് അവസാന ചിത്രം.

ഓഗസ്റ്റ് 15, ഹലോ, അവൻ ചാണ്ടിയുടെ മകൻ, ഭാർവചരിതം മൂന്നാം ഖണ്ഡം, ബൽറാം v/s താരാദാസ്, ഭരത്ചന്ദ്രൻ ഐപിഎസ്, ദാദാസാഹിബ്, ക്രൈംഫൈൽ, തച്ചിലേടത്ത് ചുണ്ടൻ, സമാന്തരം, വർണപ്പകിട്ട്, ആറാം തമ്പുരാൻ, സ്ഫടികം, സാഗരം സാക്ഷി, ആനവാൽ മോതിരം, കിരീടം ചെങ്കോൽ, നാടോടിക്കാറ്റ് തുടങ്ങി നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വാഴ്‌കൈ ചക്രം, നാഡിഗൻ എന്നീ തമിഴ് ചിത്രങ്ങളിലും വേഷമിട്ടു. അധ്യാപികയായ സ്റ്റെല്ലയാണ് ഭാര്യ.

മലയാളികള്‍ക്ക് യാതൊരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത നടനാണ് കുണ്ടറ ജോണി. കിരീടത്തിലെ പരമേശ്വരനടക്കം നിരവധി കഥാപാത്രങ്ങളായി അദ്ദേഹം മലയാളി മനസില്‍ നിറഞ്ഞു നില്‍ക്കുകയാണ്. വില്ലന്‍ വേഷങ്ങളായിരുന്നു കുണ്ടറ ജോണിയെ തേടി കൂടുതലെത്തിയതും. വില്ലനായി അഭിനയിച്ച സിനിമകള്‍ ഒരുപാടാണ്. എങ്കിലും നാടോടിക്കാറ്റിലേയും മറ്റും കോമഡി രംഗങ്ങളു ഇന്നും പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്നു.

Tags:    

Similar News