ദേശീയ ഗെയിംസ് ബീച്ച് ഫുട്ബാൾ: കേരള ടീം യാ​ത്ര തി​രി​ച്ചു

തൃ​ക്ക​രി​പ്പൂ​ർ: ഗോ​വ​യി​ൽ ന​ട​ക്കു​ന്ന മു​പ്പ​ത്തി​യേ​ഴാ​മ​ത് നാ​ഷ​ന​ൽ ഗെ​യിം​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള ബീ​ച്ച് ഫു​ട്ബാ​ൾ കേ​ര​ള ടീം ​യാ​ത്ര തി​രി​ച്ചു. വ​ലി​യ​പ​റ​മ്പ പ​ഞ്ചാ​യ​ത്തി​ലെ മാ​വി​ലാ​ക്ക​ട​പ്പു​റം ഗ്രീ​ൻ ചാ​ല​ഞ്ചേ​ഴ്സ് ഗ്രൗ​ണ്ടി​ൽ സ​മാ​പി​ച്ച…

By :  Editor
Update: 2023-10-26 03:09 GMT

തൃ​ക്ക​രി​പ്പൂ​ർ: ഗോ​വ​യി​ൽ ന​ട​ക്കു​ന്ന മു​പ്പ​ത്തി​യേ​ഴാ​മ​ത് നാ​ഷ​ന​ൽ ഗെ​യിം​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള ബീ​ച്ച് ഫു​ട്ബാ​ൾ കേ​ര​ള ടീം ​യാ​ത്ര തി​രി​ച്ചു. വ​ലി​യ​പ​റ​മ്പ പ​ഞ്ചാ​യ​ത്തി​ലെ മാ​വി​ലാ​ക്ക​ട​പ്പു​റം ഗ്രീ​ൻ ചാ​ല​ഞ്ചേ​ഴ്സ് ഗ്രൗ​ണ്ടി​ൽ സ​മാ​പി​ച്ച 25 ദി​വ​സം നീ​ണ്ട പ​രി​ശീ​ല​ന ക്യാ​മ്പി​ൽനി​ന്നാ​ണ് ടീ​മി​നെ ക​ണ്ടെ​ത്തി​യ​ത്.

ഒ​ക്ടോ​ബ​ർ28 മു​ത​ൽ ന​വം​ബ​ർ ഒ​ന്നു​വ​രെ ന​ട​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ, ഝാ​ർ​ഖ​ണ്ഡ്, ല​ക്ഷ​ദ്വീ​പ്, ഡ​ൽ​ഹി തു​ട​ങ്ങി​യ ടീ​മു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന എ ​ഗ്രൂ​പ്പി​ലാ​ണ് കേ​ര​ളം. ആ​ദ്യ​മാ​യാ​ണ് നാ​ഷ​ന​ൽ ഗെ​യിം​സി​ൽ ബീ​ച്ച് ഫു​ട്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ് അ​ര​ങ്ങേ​റു​ന്ന​ത്. ജി​ല്ല ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് വീ​ര​മ​ണി ചെ​റു​വ​ത്തൂ​രി​െ​ന്റ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള ടീ​മി​ന് യാ​ത്ര​യ​യപ്പ് ന​ൽ​കി.

ടീം: ലെ​നി​ൻ മി​ത്ര​ൻ (ക്യാ​പ്റ്റ​ൻ, ആ​ല​പ്പു​ഴ), യു. ​സു​ഹൈ​ൽ (വൈ​സ് ക്യാ​പ്റ്റ​ൻ, കാ​സ​ർ​കോ​ട്), ആ​ർ. റോ​യ് (തി​രു​വ​ന​ന്ത​പു​രം), മു​ഹ​മ്മ​ദ് ഉ​നൈ​സ് (ആ​ല​പ്പു​ഴ), ടി.​കെ.​ബി. മു​ഹ്സി​ർ (കാ​സ​ർ​കോ​ട്), അ​ലി അ​ക്ബ​ർ (മ​ല​പ്പു​റം), ഉ​മ​റു​ൽ മു​ക്താ​ർ (മ​ല​പ്പു​റം), ബാ​സി​ത് (മ​ല​പ്പു​റം), ബി. ​ശ്രീ​ജി​ത്ത് (തി​രു​വ​ന​ന്ത​പു​രം), വൈ. ​രോ​ഹി​ത് (തി​രു​വ​ന​ന്ത​പു​രം), പി. ​ഹ​രി​സ​ന്ത് (എ​റ​ണാ​കു​ളം), മു​ഹ​മ്മ​ദ് ഉ​വൈ​സ് (മ​ല​പ്പു​റം). കോ​ച്ച്: ശ​സി​ൻ ച​ന്ദ്ര​ൻ, മാ​നേ​ജ​ർ: എ​സ്. അ​ച്ചു (കോ​ട്ട​യം) കോ​ഓ​ഡി​നേ​റ്റ​ർ: ഷ​രീ​ഫ് മാ​ടാ​പ്പു​റം.

Tags:    

Similar News