മലപ്പുറത്ത് ഹര്‍ത്താലിനെ വിമര്‍ശിച്ച അദ്ധ്യാപകനെ കല്ലെറിഞ്ഞ് കൊല്ലാന്‍ ആഹ്വാനം ചെയ്തതായി പരാതി

മലപ്പുറം: അപ്രഖ്യാപിത ഹര്‍ത്താലിനെ വിമര്‍ശിച്ച് ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ട അദ്ധ്യാപകനെ കല്ലെറിഞ്ഞ് കൊല്ലാന്‍ ആഹ്വാനം. മലപ്പുറം മാറാക്കര വിവിഎംഎച്ച്എസ്എസ് സ്‌കൂള്‍ അദ്ധ്യാപകനെതിരെയാണ് വാട്‌സ് ആപ്പില്‍ കൊലവിളി സന്ദേശം…

By :  Editor
Update: 2018-04-18 12:02 GMT

മലപ്പുറം: അപ്രഖ്യാപിത ഹര്‍ത്താലിനെ വിമര്‍ശിച്ച് ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ട അദ്ധ്യാപകനെ കല്ലെറിഞ്ഞ് കൊല്ലാന്‍ ആഹ്വാനം. മലപ്പുറം മാറാക്കര വിവിഎംഎച്ച്എസ്എസ് സ്‌കൂള്‍ അദ്ധ്യാപകനെതിരെയാണ് വാട്‌സ് ആപ്പില്‍ കൊലവിളി സന്ദേശം പ്രചരിക്കുന്നത്.ജമ്മുകാശ്മീരില്‍ ഏഴുവയസ്സുകാരി കൊലചെയ്യപ്പെട്ടത് ക്രൂരമാണ് പ്രതികളെ കണ്ടെത്തി ശിക്ഷിക്കണം, എന്നാല്‍ സമാനമായ സംഭവങ്ങള്‍ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ടെന്നും അന്നൊന്നും ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ കണ്ടില്ലെന്നുമായിരുന്നു അദ്ധ്യാപകൻ ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതിനെതിരെയാണ് ഒരുകൂട്ടം ആളുകള്‍ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്.വിവിഎംഎച്ച്എസ്എസ് സ്‌കൂളില്‍ 500 കുട്ടികള്‍ പഠിക്കുന്നുണ്ട് ഓരോരുത്തരം മൂന്ന് കല്ലുകള്‍ വീതം കൊണ്ടുപോയി ഇയാളെ എറിഞ്ഞ് കൊല്ലണമെന്നുമാണ് വാട്‌സ് ആപ്പ് സന്ദേശത്തിലുള്ളത്. അദ്ധ്യാപകന്റെ ജീവന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മാറാക്കര പഞ്ചായത്ത് കമ്മറ്റി മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്.

വാർത്ത:https://www.janmabhumidaily.com/news817146 (Wednesday 18 April 2018 7:21 pm IST)

Similar News