എല്ലാ കോളേജുകളിലും ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധിക സീറ്റ്

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലേയും അംഗീകൃത ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജുകളിലേയും എല്ലാ ബിരുദ ബിരുദാനന്തര കോഴ്‌സുകളിലും ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് അധിക സീറ്റുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍…

By :  Editor
Update: 2018-07-05 04:57 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലേയും അംഗീകൃത ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജുകളിലേയും എല്ലാ ബിരുദ ബിരുദാനന്തര കോഴ്‌സുകളിലും ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് അധിക സീറ്റുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ സമഗ്ര പുരോഗതിയുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന്റെ ശുപാര്‍ശയനുസരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ഉത്തരവ് പുറപ്പടുവിച്ചത്. പല കാരണങ്ങളാല്‍ പഠനം തുടരാന്‍ കഴിയാത്ത ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ യോഗ്യതയനുസരിച്ച് പഠിക്കാന്‍ ഇതിലൂടെ കഴിയും.

Similar News