നീറ്റ് പരീക്ഷയ്ക്ക് ഇനി ഡ്രസ് കോഡ്

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന് (നീറ്റ്) ഡ്രസ് കോഡുമായി സി.ബി.എസ്.ഇ കഴിഞ്ഞവര്‍ഷം വിദ്യാര്‍ത്ഥികളുടെ വസ്ത്രാധാരണത്തില്‍ പല നിയന്ത്രണങ്ങളും (ഹിജാബ് അടക്കം)…

By :  Editor
Update: 2018-04-18 23:51 GMT

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന് (നീറ്റ്) ഡ്രസ് കോഡുമായി സി.ബി.എസ്.ഇ കഴിഞ്ഞവര്‍ഷം വിദ്യാര്‍ത്ഥികളുടെ വസ്ത്രാധാരണത്തില്‍ പല നിയന്ത്രണങ്ങളും (ഹിജാബ് അടക്കം) കൊണ്ടു വന്നതിന്റെ പേരില്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്നതിനെ തുടര്‍ന്നാണ് സി.ബി.എസ്.ഇയുടെ പുതിയ തീരുമാനം

ഇതു പ്രകാരം, നേര്‍ത്ത കളറിലുള്ള ഹാഫ് സ്‌ളീവ് വസ്ത്രങ്ങള്‍ മാത്രമെ വിദ്യാര്‍ത്ഥികള്‍ ധരിക്കാന്‍ പാടുള്ളു, ഷൂസ് ധരിക്കാന്‍ ധരിക്കരുത് എന്നിവയാണ് പ്രധാന തീരുമാനങ്ങള്‍. ഇതുകൂടാതെ പരീക്ഷയ്ക്ക് ഒരു മണിക്കൂര്‍ മുമ്പ് തന്നെ വിദ്യാര്‍ത്ഥികള്‍ പരീക്ഷ ഹാളില്‍ ഹാജരാകണമെന്നും നിര്‍ദ്ദേശമുണ്ട്.

കൂടാതെ വസ്ത്രങ്ങളില്‍ വലിയ ബട്ടണുകളോ ബാഡ്‌ജോ ഉണ്ടാകാന്‍ പാടില്ല. സല്‍വാര്‍, സില്‍പ്പറുകള്‍, ഉയര്‍ന്ന ഹീല്‍ ഇല്ലാത്ത തരം പാദരക്ഷകള്‍ എന്നിവ ധരിക്കാം. എന്നാല്‍ ഷൂസ് അനുവദനീയമല്ല എന്നും സി.ബി.എസ്.ഇ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. മെയ് ആറിന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയാണ് നീറ്റ് പരീക്ഷ.

Similar News