തമിഴ്നാട്ടില്‍ കനത്തമഴ; വന്ദേഭാരതടക്കം 40 ട്രെയിനുകള്‍ റദ്ദാക്കി

HIGHLIGHTS തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി ജില്ലകളില്‍ കനത്തമഴ 4 ജില്ലയിലെ സ്കൂളുകള്‍ക്ക് അവധി ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഡാമുകള്‍ തുറന്നുവിട്ടു കനത്തമഴയെ…

By :  Editor
Update: 2023-12-17 21:20 GMT
HIGHLIGHTS
  • തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി ജില്ലകളില്‍ കനത്തമഴ
  • 4 ജില്ലയിലെ സ്കൂളുകള്‍ക്ക് അവധി
  • ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
  • ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഡാമുകള്‍ തുറന്നുവിട്ടു

കനത്തമഴയെ തുടര്‍ന്ന് തമിഴ്നാട്ടില്‍ വന്‍ ദുരിതം. വന്ദേഭാരത് അടക്കം 40 ട്രെയിനുകള്‍ റദ്ദാക്കി. തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി ജില്ലകളിലാണ് കനത്ത മഴ പെയ്യുന്നത്. ഇവിടെയുള്ള സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. നദികള്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. തൂത്തുക്കുടിയില്‍ 88 സെന്‍റീമീറ്ററും തിരുനെല്‍വേലിയില്‍ 150 സെന്‍റീമീറ്റര്‍ മഴയും പെയ്തുവെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ട്. സമീപകാലത്തുണ്ടായ ഏറ്റവും വലിയ മഴപ്പെയ്ത്താണിതെന്ന് നാട്ടുകാരും പറയുന്നു. മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഡാമുകളും തുറന്നുവിട്ടു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ അറിയിച്ചു

Tags:    

Similar News