ഭരണഘടനാചുമതല നിര്‍വഹിക്കുന്നില്ല; ഗവര്‍ണര്‍ക്കെതിരെ രാഷ്ട്രപതിക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി രാഷ്ടപ്രതിക്ക് കത്തയച്ചു. ഭരണഘടനാ ചുമതല നിര്‍വഹിക്കുന്നില്ലെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നുവെന്നുമാണ് പ്രധാന വിമര്‍ശനം. ഗവര്‍ണറുടെ നിലപാടുകള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി അറിയിച്ചിരുന്നു. കഴിഞ്ഞ…

By :  Editor
Update: 2023-12-20 23:55 GMT

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി രാഷ്ടപ്രതിക്ക് കത്തയച്ചു. ഭരണഘടനാ ചുമതല നിര്‍വഹിക്കുന്നില്ലെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നുവെന്നുമാണ് പ്രധാന വിമര്‍ശനം. ഗവര്‍ണറുടെ നിലപാടുകള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം കോഴിക്കോട് എത്തിയ ഗവര്‍ണര്‍ പ്രോട്ടോകോള്‍ ലംഘിച്ച് മിഠായി തെരുവില്‍ എത്തിയിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രി രംഗത്തുവന്നിരുന്നു. സുരക്ഷയൊരുക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ തിരുവനന്തപുരത്ത് എസ്എഫ്‌ഐ പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ കാറില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു. ഇത് സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനുളള ശ്രമമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

നിയമസഭ പാസാക്കിയ ബില്ലുകള്‍ പോലും ഗവര്‍ണര്‍ ഒപ്പിടാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ബില്ലില്‍ ഒപ്പിടാത്തതിന് കാരണം പറയുന്നില്ലെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News