കരിങ്കൊടി കാട്ടി എസ്എഫ്‌ഐ; കാറില്‍നിന്നിറങ്ങി നേരിട്ട് ഗവര്‍ണര്‍: റോഡരികില്‍ ഇരിക്കുന്നു- പ്രധാനമന്ത്രിയെ വിളിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി ഗവർണർ-നാടകീയ സംഭവങ്ങൾ

കൊല്ലം∙ നിലമേലിൽ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനു പിന്നാലെ കാറിൽനിന്നു പുറത്തിറങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രവർത്തകർക്കു നേരെ ഗവർണർ ക്ഷുഭിതനായി നടന്നെത്തി. പൊലീസിനെ രൂക്ഷമായി…

By :  Editor
Update: 2024-01-27 00:55 GMT

കൊല്ലം∙ നിലമേലിൽ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനു പിന്നാലെ കാറിൽനിന്നു പുറത്തിറങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രവർത്തകർക്കു നേരെ ഗവർണർ ക്ഷുഭിതനായി നടന്നെത്തി. പൊലീസിനെ രൂക്ഷമായി ശകാരിക്കുകയും ചെയ്തു. വാഹനത്തിൽ തിരിച്ചുകയറാൻ കൂട്ടാക്കാതെ ഗവർണർ ഏറെനേരമായി റോഡിനു സമീപത്തെ ചായക്കടയുടെ മുന്നിലിരുന്ന് പ്രതിഷേധിക്കുകയാണ്.

കരിങ്കൊടി കാണിക്കുന്നു എന്നറിഞ്ഞിട്ടും എന്തുകൊണ്ട് ഇവരെ കരുതൽ കസ്റ്റഡിയിൽ എടുത്തില്ല എന്ന് പൊലീസിനോട് ചോദിച്ചു കൊണ്ടാണ് ഗവർണറുടെ അസാധാരണമായ നീക്കം. 12 പ്രവർത്തകരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചെങ്കിലും അമ്പതിലധികം പേരുണ്ടായിരുന്നു എന്നായിരുന്നു ഗവർണറുടെ മറുപടി. മുഖ്യമന്ത്രി പോയാൽ ഇങ്ങനെയാണോ സുരക്ഷ ഒരുക്കുന്നതെന്നും ഗവർണർ ചോദിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സെക്രട്ടറിക്ക് ഗവർണർ പരാതി നൽകി. പ്രധാനമന്ത്രിയെ വിളിക്കാനും ഗവർണർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

Similar News