ഭാര്യയ്ക്ക് വേണ്ടി വിമാനത്തില്‍ ബോംബുണ്ടെന്ന് ഭീഷണി സന്ദേശം നല്‍കി; ഭര്‍ത്താവ് അറസ്റ്റ്

ഭാര്യ വിമാനത്താവളത്തില്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് വിമാനത്തില്‍ ബോംബുണ്ടെന്ന് ഭീഷണി സന്ദേശം നല്‍കിയ ഭര്‍ത്താവ് അറസ്റ്റില്‍. ബംഗളൂരു സ്വദേശിയായ ഇയാള്‍ ആകാശ് എയര്‍ലൈന്‍സില്‍ വ്യാജ സന്ദേശം അയച്ചതിനെ…

By :  Editor
Update: 2024-03-07 05:43 GMT

ഭാര്യ വിമാനത്താവളത്തില്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് വിമാനത്തില്‍ ബോംബുണ്ടെന്ന് ഭീഷണി സന്ദേശം നല്‍കിയ ഭര്‍ത്താവ് അറസ്റ്റില്‍. ബംഗളൂരു സ്വദേശിയായ ഇയാള്‍ ആകാശ് എയര്‍ലൈന്‍സില്‍ വ്യാജ സന്ദേശം അയച്ചതിനെ തുടര്‍ന്ന് മുംബൈ പൊലീസാണ് പിടികൂടിയത്.

ഫെബ്രുവരി 24 ന് വൈകുന്നേരം മലാഡിലെ എയര്‍ലൈനിന്റെ കോള്‍ സെന്ററിലേക്കാണ് ഭീഷണി കോള്‍ ലഭിച്ചത്. വൈകുന്നേരം 06.40ന് മുംബൈയില്‍ നിന്ന് ബംഗളൂരിലേക്ക് പോകുന്ന ഫ്‌ലൈറ്റ് നമ്പര്‍ ക്യുപി 1376 വിമാനത്തില്‍ ബോംബുണ്ടെന്നായിരുന്നു സന്ദേശം.

Full View

ഈ സമയം 167 യാത്രക്കാരുമായി വിമാനം മുംബൈയില്‍ നിന്ന് പുറപ്പെടാന്‍ നില്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിമാനത്തിന്റെ ക്യാപ്റ്റനും പൊലീസിനും ഉള്‍പ്പെടെ എല്ലാ അധികാരികളെയും എയര്‍ലൈന്‍ അധികൃതര്‍ വിവരം അറിയിച്ചു.

ക്യാപ്റ്റന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ (എടിസി) വിവരം അറിയിച്ചതിനെ തുടര്‍ന്ന് ലോക്കല്‍ ക്രൈംബ്രാഞ്ച്, തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്), ബോംബ് സ്‌ക്വാഡ് എന്നിവയിലെ ഉദ്യോഗസ്ഥരോടൊപ്പം എയര്‍പോര്‍ട്ട് പൊലീസും സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.

A bomb threat was sent to his wife; Husband arrested

Tags:    

Similar News