പ്രധാനമന്ത്രിക്കെതിരെ അസഭ്യപരാമര്‍ശം: തമിഴ്‌നാട് മന്ത്രിക്കെതിരെ കേസ്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അസഭ്യപരാമര്‍ശം നടത്തിയ തമിഴ്‌നാട് മന്ത്രി അനിതാ രാധാകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. തൂത്തുക്കുടി പൊലീസാണ് കേസെടുത്തത്. പൊതു സ്ഥലത്ത് അസഭ്യം പറയല്‍ വകുപ്പ് പ്രകാരമാണ്…

By :  Editor
Update: 2024-03-25 01:52 GMT

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അസഭ്യപരാമര്‍ശം നടത്തിയ തമിഴ്‌നാട് മന്ത്രി അനിതാ രാധാകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. തൂത്തുക്കുടി പൊലീസാണ് കേസെടുത്തത്. പൊതു സ്ഥലത്ത് അസഭ്യം പറയല്‍ വകുപ്പ് പ്രകാരമാണ് ഡിഎംകെ നേതാവായ മന്ത്രിക്കെതിരെ കേസെടുത്തത്.

ബിജെപി ജില്ലാ പ്രസിഡന്റിന്റെ പരാതിയിലാണ് നടപടി. തൂത്തുക്കുടിയില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥി കനിമൊഴിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് പ്രധാനമന്ത്രിക്കെതിരെ മന്ത്രി അനിത രാധാകൃഷ്ണന്‍ അസഭ്യപരാമര്‍ശം നടത്തിയത്. സേലത്തുവെച്ച് കാമരാജിനെ പ്രശംസിച്ച നരേന്ദ്രമോദിയെ വിമര്‍ശിക്കുമ്പോഴായിരുന്നു അതിരുവിട്ട പരാമര്‍ശം.

കനിമൊഴിയുടെ സാന്നിധ്യത്തിലായിരുന്നു മന്ത്രിയുടെ അസഭ്യപരാമര്‍ശം. മോദിയെയും അമ്മയെയും അപമാനിച്ച മന്ത്രിയെ പുറത്താക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. മന്ത്രിക്കും വേദിയിലുണ്ടായിട്ടും പരാമര്‍ശം തിരുത്താന്‍ ശ്രമിക്കാതിരുന്ന കനിമൊഴിക്കുമെതിരെ ബിജെപി തമിഴ്‌നാട് ഘടകം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിട്ടുമുണ്ട്.

Tags:    

Similar News