ഓണ്‍ലൈനിലൂടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനിടയില്‍ ക്യാമറ ഓണായി: യുവതിയുടെ കുളിസീന്‍ കണ്ടത് നിരവധി ആളുകള്‍

ലണ്ടന്‍: കോവിഡിന്റെ വരവോടുകൂടിയാണ് ഓണ്‍ലൈന്‍ വഴി ക്ലാസുകളും, മീറ്റിങ്ങുകളും, വിവാഹചടങ്ങുകളും ഒക്കെ സാധാരണമായി മാറിയത്. എന്നാല്‍ കോവിഡ് കാലം കഴിഞ്ഞെങ്കിലും ഓണ്‍ലൈന്‍ വഴി നിരവധി ആളുകളാണ് ഇപ്പോഴും…

;

By :  Editor
Update: 2024-03-25 05:37 GMT

ലണ്ടന്‍: കോവിഡിന്റെ വരവോടുകൂടിയാണ് ഓണ്‍ലൈന്‍ വഴി ക്ലാസുകളും, മീറ്റിങ്ങുകളും, വിവാഹചടങ്ങുകളും ഒക്കെ സാധാരണമായി മാറിയത്. എന്നാല്‍ കോവിഡ് കാലം കഴിഞ്ഞെങ്കിലും ഓണ്‍ലൈന്‍ വഴി നിരവധി ആളുകളാണ് ഇപ്പോഴും പരിപാടികളില്‍ പങ്കെടുക്കുന്നത്.

ഇപ്പോള്‍ ഓണ്‍ലൈനില്‍ ഒരു ശവസംസ്‌കരചടങ്ങില്‍ പങ്കെടുക്കുന്നതിനിടയില്‍ ഒരു യുവതിയ്ക്കുണ്ടായ ദുരനുഭവമാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

സംഭവം എന്താണന്നല്ലേ? സൂമിലുടെ ഓണ്‍ലൈനായി ശവസംസ്‌കരചടങ്ങില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു യുവതി. എന്നാല്‍ അറിയാതെ ക്യാമറ ഓണായിപ്പോയി. അപ്പോള്‍ യുവതി കുളിച്ചുകൊണ്ടിരിക്കുകയായിരുന്നു. മീറ്റിംഗില്‍ പങ്കെടുത്തവരെല്ലാം തന്നെ യുവതിയുടെ കുളി സീന്‍ കാണുകയും ചെയ്തു. യുകെയിലാണ് വിചിത്ര സംഭവം നടന്നത്. ക്യാന്‍സര്‍ ബാധിച്ച് മരിച്ച ഒരാളുടെ ശവസംസ്‌കാരചടങ്ങിന് എത്താന്‍ പറ്റാത്തവര്‍ക്ക് വേണ്ടിയാണ് സൂമിലൂടെ മീറ്റിങ്ങ് അറേഞ്ച് ചെയ്തത്.

ഓഫായിരുന്ന യുവതിയുടെ വീഡിയാ അബദ്ധത്തില്‍ ഓണാകുകയായിരുന്നു. യുവതി ഈ സമയം കുളിക്കുകയായിരുന്നു. സൂമിലുണ്ടായിരുന്നവര്‍ എല്ലാം തന്നെ യുവതി കുളിക്കുന്നത് കണ്ടു. അധികം വൈകാതെ തന്നെ ഇതിന്റെ ചിത്രങ്ങളും വീഡിയോകളും വാട്ട്സാപ്പിലൂടെ ഷെയര്‍ ചെയ്യപ്പെട്ടു എന്നും പറയുന്നു.

Tags:    

Similar News