ചാലക്കുടിയില്‍ ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ചാലക്കുടി പൂലാനിയില്‍ ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. മേലൂര്‍ കുന്നപ്പിള്ളി മാരേക്കാടന്‍ ലിജ (35) ആണ് മരിച്ചത്. ഭര്‍ത്താവ് പൂലാനി കുറുപ്പം കാട്ടുവിള പുത്തന്‍വീട്ടില്‍…

;

By :  Editor
Update: 2024-04-24 05:58 GMT

ചാലക്കുടി പൂലാനിയില്‍ ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. മേലൂര്‍ കുന്നപ്പിള്ളി മാരേക്കാടന്‍ ലിജ (35) ആണ് മരിച്ചത്. ഭര്‍ത്താവ് പൂലാനി കുറുപ്പം കാട്ടുവിള പുത്തന്‍വീട്ടില്‍ പ്രതീഷ്(38) കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു.

തിങ്കള്‍ രാത്രി 9 ഓടേയായിരുന്നു സംഭവം. പൂലാനിയിലെ വാടവീട്ടിലാണ് പ്രതീഷും ലിജയും താമസിച്ചിരുന്നത്. എട്ടുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.മദ്യത്തിനടിമയായ പ്രതീഷ് ലിജയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്ന് സമീപവാസികള്‍ പറഞ്ഞു.

തിങ്കളാഴ്ചയും ഇവര്‍ തമ്മില്‍ വഴക്കുണ്ടായി. അതിനിടെയാണ് പ്രതീഷ് ലിജയെ കഴുത്തില്‍ ഷാള്‍ കൊണ്ട് മുറുക്കി ശ്വാസംമുട്ടിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാര്‍ ലിജയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുന്നപ്പിള്ളി മാരേക്കാടന്‍ കുമാരന്റെ മകളാണ് മരിച്ച ലിജ.

Tags:    

Similar News