തമിഴ്നാട്ടിൽ നിലം തൊടാതെ എൻഡിഎ, ഇൻഡ്യ സഖ്യം മുന്നിൽ

LOK SABHA ELECTION RESULTS 2024-Tamilnadu Updates

By :  Editor
Update: 2024-06-04 00:25 GMT

തമിഴ്നാട്ടിൽ നിലം തൊടാതെ ബിജെപി. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തമിഴ്നാട്ടിൽ ഇൻഡ്യ സഖ്യം മുന്നേറുകയാണ്. ആദ്യ സൂചനകളുടെ അടിസ്ഥാനത്തിൽ 39 സീറ്റുകളുള്ള തമിഴ്നാട്ടിൽ 38 സീറ്റുകളിലും ലീഡ് ചെയ്യുന്നത് ഇൻഡ്യ സഖ്യമാണ്. ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷനും കോയമ്പത്തൂരിലെ എൻഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ അണ്ണാമലൈ കളത്തിലിറക്കിയിട്ടും പിന്നിലാണ് എൻഡിഎ.

ആദ്യ ഘട്ട വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ എൻഡിഎ സഖ്യത്തിന് ധർമപുരിയിൽ മാത്രമാണ് ലീഡ് ചെയ്യാനായിട്ടുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷൻ സൈറ്റിൽ ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡിഎംകെ(13), കോൺഗ്രസ് (6), കമ്യൂണിസ്റ്റ് പാർട്ടി (2), സിപിഐ (1), എംഡിഎംകെ (1) സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. എൻഡിഎ സഖ്യത്തിലുള്ള പിഎംകെ ഒരു സീറ്റിലാണ് ലീഡ് ചെയ്യുന്നത്.

ഡിഎംകെയുടെ ഗണപതി രാജ്കുമാർ ആണ് കോയമ്പത്തൂരിൽ ലീഡ് ചെയ്യുന്നത്. ജൂൺ ഒന്നിന് പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ ഡിഎംകെയുടെ നേതൃത്വത്തിൽ തമിഴ്‌നാട്ടിൽ ഇൻഡ്യ മുന്നണിയ്ക്ക് വിജയം പ്രവചിച്ചിരുന്നു.

Tags:    

Similar News