പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 6 റൺസ് ജയം; ബുമ്രയ്ക്ക് 3 വിക്കറ്റ്

അവസാന നിമിഷം വരെ പൊരുതാനുള്ള മനസ്സുണ്ടെങ്കിൽ വിജയം സുനിശ്ചിതമാണെന്ന് ടീം ഇന്ത്യ ഒരിക്കൽകൂടി തെളിയിച്ചിരിക്കുന്നു. ആവേശം അവസാന ഓവറിലേക്കൊഴുകിയ സൂപ്പർ ത്രില്ലറിൽ പാക്കിസ്ഥാനെതിരെ ടീം ഇന്ത്യയ്ക്ക് 6…

;

By :  Editor
Update: 2024-06-09 21:41 GMT

അവസാന നിമിഷം വരെ പൊരുതാനുള്ള മനസ്സുണ്ടെങ്കിൽ വിജയം സുനിശ്ചിതമാണെന്ന് ടീം ഇന്ത്യ ഒരിക്കൽകൂടി തെളിയിച്ചിരിക്കുന്നു. ആവേശം അവസാന ഓവറിലേക്കൊഴുകിയ സൂപ്പർ ത്രില്ലറിൽ പാക്കിസ്ഥാനെതിരെ ടീം ഇന്ത്യയ്ക്ക് 6 റൺസിന്റെ ഉജ്വല വിജയം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യയെ 19 ഓവറിൽ 119 റൺസിനു പുറത്താക്കിയ പാക്കിസ്ഥാൻ വിജയം ഉറപ്പിച്ചിരുന്നു. എന്നാൽ, ബോളർമാരുടെ കരുത്തിൽ തിരിച്ചടിച്ച ഇന്ത്യ, പാക്കിസ്ഥാനെ 20 ഓവറിൽ 7ന് 113 എന്ന സ്കോറിൽ തളച്ച് 6 റൺസിന്റെ ആവേശജയം പിടിച്ചെടുത്തു. ജയത്തോടെ ഗ്രൂപ്പ് എയിൽ ഇന്ത്യ ഒന്നാമതെത്തി. തോൽവിയോടെ ടൂർണമെന്റിൽ പാക്കിസ്ഥാന്റെ ഭാവി പരുങ്ങലിലായി.

അർഷ്ദീപ് സിങ് എറിഞ്ഞ അവസാന ഓവറിൽ 18 റൺസായിരുന്നു പാക്കിസ്ഥാന് ജയിക്കാൻ ആവശ്യം. ആദ്യ പന്തിൽ ഇമാദ് വസീമിനെ (23 പന്തിൽ 15) പുറത്താക്കിയ അർഷ്ദീപ് അടുത്ത രണ്ടു പന്തുകളിലും വഴങ്ങിയത് ഓരോ റൺ വീതം. അവസാന 3 പന്തുകളിൽ ജയിക്കാൻ 16 റൺസ്. നാലാം പന്തിലും അഞ്ചാം പന്തിലും ബൗണ്ടറി നേടിയ നസീം ഷായ്ക്ക് (4 പന്തിൽ 10 നോട്ടൗട്ട്) അവസാന പന്തിൽ നേടാനായത് ഒരു റൺ മാത്രം. 4 ഓവറിൽ 14 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയാണ് പ്ലെയർ ഓഫ് ദ് മാച്ച്.

Tags:    

Similar News