പാലക്കാട് ഉപതെരഞ്ഞെടുപ്പിന് മുന്നേ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി;യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് രാജിവെച്ചു

പാലക്കാട് നിയമസഭാ നിയോജക മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ യൂത്ത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് പി എസ് വിബിന്‍ രാജിവെച്ചു.ഇതു യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പാര്‍ട്ടിയില്‍…

By :  Editor
Update: 2024-07-10 08:04 GMT

പാലക്കാട് നിയമസഭാ നിയോജക മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ യൂത്ത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് പി എസ് വിബിന്‍ രാജിവെച്ചു.ഇതു യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പാര്‍ട്ടിയില്‍ ഗ്രൂപ്പ് പോരും ശക്തമായിരിക്കുന്നു.

പാലക്കാട് നഗരസഭ കൗണ്‍സിലര്‍ കൂടിയാണ് വിബിന്‍. ഷാഫി പറമ്പില്‍ എംപിയുടെ നോമിനിയാണ് . എന്നാൽ വിബിൻ കെ സി വേണുഗോപാൽ ഗ്രൂപ്പിലേക്ക് മാറിയിരുന്നു. തുടർന്ന് യൂത്ത്കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് അവഗണനയും അധിക്ഷേപവും വിബിൻ എതിരെ ഉണ്ടായി. ഇതിനെ തുടർന്നാണ് വിബിൻ രാജിവയ്ക്കാനുണ്ടായ സാഹചര്യം.

യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടം നയിക്കുന്ന യങ് ഇന്ത്യ ലീഡേഴ്സ് മീറ്റ് 12 ന് ജില്ലയിൽ എത്താനിരിക്കെയാണ് രാജിവച്ചതെന്നതും ശ്രദ്ധേയമാണ്. എന്നാൽ ജില്ലയിലെ മുതിർന്ന നേതാക്കൾ ഇടപ്പെട്ട് രാജി പിൻവലിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

പാലക്കാട് ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിലെയും യൂത്ത്കോൺഗ്രസിലെയും ഗ്രൂപ്പ് യുദ്ധം കോൺഗ്രസിനെ പ്രതിസന്ധിയിൽ ആക്കുന്നുണ്ട്. പുറത്തു നിന്നുള്ള ജില്ലക്കാരനായ രാഹുൽ മാങ്കൂട്ടത്തെ സ്ഥാനാർഥി ആകുന്നതിനെതിരെ ഒരു വിഭാഗം യൂത്ത് കോൺഗ്രസുകാർ രംഗത്തെത്തിയിരുന്നു.

Tags:    

Similar News