ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു: അടിയന്തര യോഗം ഇന്ന്

ഇടുക്കി: ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ഇന്ന് കലക്ട്രേറ്റില്‍ അടിയന്തര യോഗം നടക്കും. റവന്യൂ, കെഎസ്ഇബി, ജലസേചനം എന്നീ വകുപ്പുകളുടെ യോഗങ്ങള്‍ക്ക് പുറമെ…

By :  Editor
Update: 2018-07-27 23:15 GMT

ഇടുക്കി: ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ഇന്ന് കലക്ട്രേറ്റില്‍ അടിയന്തര യോഗം നടക്കും.

റവന്യൂ, കെഎസ്ഇബി, ജലസേചനം എന്നീ വകുപ്പുകളുടെ യോഗങ്ങള്‍ക്ക് പുറമെ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗവും ജില്ലാ കലക്ടര്‍ ഇന്ന് വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

ഇടുക്കി ഡാമിന്റെ ജലനിരപ്പ് 2393 അടിയായി എത്തിയ സാഹചര്യത്തിലാണ് അടിയന്തര യോഗം വിളിച്ചു ചേര്‍ക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. ഡാമിന്റെ ജലനിരപ്പ് 2400 അടിയിലെത്തിയാല്‍ ഡാം തുറക്കാനാണ് കെഎസ്ഇബിയുടെ ജാഗ്രതാ നിര്‍ദ്ദേശം.

ഇപ്പോഴുള്ള നീരൊഴുക്ക് പത്ത് ദിവസം തുടര്‍ന്നാല്‍ ഡാം തുറക്കാനാണ് സാധ്യത. 2403 അടിയാണ് ഇടുക്കി ഡാമിന്റെ സംഭരണശേഷി.

Similar News