സാംസങ് ഉല്‍പനങ്ങളുടെ ഡിസ്‌പ്ലേകള്‍ ഇനി പൊട്ടില്ല

പൊട്ടാത്ത ഡിസ്‌പ്ലേ പാനലുമായി സാംസങ് വിപണിയില്‍. വളയ്ക്കാന്‍ കൂടെ സാധിക്കുന്ന OLED ഡിസ്‌പ്ലേ പാനലുമായാണ് സാംസങിന്റെ വരവ്. സാംസങ് സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രമല്ല ഡിസ്‌പ്ലേ കണ്‍സോളുകള്‍, മൊബൈല്‍ മിലിറ്ററി…

By :  Editor
Update: 2018-07-28 00:09 GMT

പൊട്ടാത്ത ഡിസ്‌പ്ലേ പാനലുമായി സാംസങ് വിപണിയില്‍. വളയ്ക്കാന്‍ കൂടെ സാധിക്കുന്ന OLED ഡിസ്‌പ്ലേ പാനലുമായാണ് സാംസങിന്റെ വരവ്. സാംസങ് സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രമല്ല ഡിസ്‌പ്ലേ കണ്‍സോളുകള്‍, മൊബൈല്‍ മിലിറ്ററി ഉപകരണങ്ങള്‍, പോര്‍ട്ടബിള്‍ ഗെയിം കണ്‍സോളുകള്‍, സ്മാര്‍ട്ട് ഫോണുകള്‍, ഇലേണിംഗിനുള്ള ടാബ്ലറ്റുകള്‍, കംമ്പ്യൂട്ടര്‍ എന്നിവയിലെല്ലാം തന്നെ ഉപയോഗപ്പെടുത്താന്‍ പറ്റുന്നതാണ് ഈ ഡിസ്‌പ്ലേ എന്ന് കമ്പനി അറിയിച്ചു.

അടുത്ത മാസം വരുന്ന ഗാലക്‌സി നോട്ട് 9 സെറ്റുകളില്‍ ഈ പാനലുകള്‍ സംയോജിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം. ഫ്‌ലെക്‌സിബിള്‍ OLED പാനലുകള്‍ ഉണ്ടാക്കാന്‍ സുരക്ഷിതമായ ഒരു ഓവര്‍ലേ വിന്‍ഡോ ആണ് സാംസങ് ഡിസ്‌പ്ലേ ഉപയോഗിക്കുന്നത്. ഈ പാനലുകള്‍, വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കുമ്പോള്‍ പല മാറ്റങ്ങളും ഈ മേഖലയില്‍ കാണാന്‍ സാധിച്ചേക്കും. കഴിഞ്ഞ വര്‍ഷം ഐഫോണ്‍ എക്‌സിന് OLED പാനലുകള്‍ നല്‍കിയ ഏക വിതരണക്കാരന്‍ സാംസങ് ആയിരുന്നു.

Tags:    

Similar News