തൊടുപുഴയില്‍ വീണ്ടും ഉരുള്‍പ്പൊട്ടല്‍: പ്രദേശവാസികള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദ്ദേശം
തൊടുപുഴ: തൊടുപുഴയില്‍ വീണ്ടും ഉരുള്‍പ്പൊട്ടല്‍. ഉരുള്‍പൊട്ടലില്‍ തൊമ്മന്‍കുത്തിലെ പാലം വെള്ളത്തില്‍ മുങ്ങുകയും വീടുകളില്‍ വെള്ളം കയറുകയും ചെയ്തു. ആളപായം ഇല്ലെങ്കിലും പ്രദേശവാസികള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.…
തൊടുപുഴ: തൊടുപുഴയില്‍ വീണ്ടും ഉരുള്‍പ്പൊട്ടല്‍. ഉരുള്‍പൊട്ടലില്‍ തൊമ്മന്‍കുത്തിലെ പാലം വെള്ളത്തില്‍ മുങ്ങുകയും വീടുകളില്‍ വെള്ളം കയറുകയും ചെയ്തു. ആളപായം ഇല്ലെങ്കിലും പ്രദേശവാസികള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എന്നാല്‍ ഇടുക്കി അണക്കെട്ടുകളിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ജനങ്ങള്‍ ആശങ്കയിലാണ്. ഇടുക്കി അണക്കെട്ടില്‍ 2393.16 അടിയും മുല്ലപ്പെരിയാറില്‍ 135.95 അടിയുമായി ജലനിരപ്പ്. മഴയും ഇനിയും തുടര്‍ന്നാല്‍ 5 ദിവസത്തിനുള്ളില്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കേണ്ടി വരുമെന്നാണ് ഡാം സേഫ്റ്റി അതോറിറ്റിയുടെ വിലയിരുത്തല്‍.
2403 അടിയാണ് ഇടുക്കി അണക്കെട്ടിലെ പരമാവധി സംഭരണശേഷി. 2400 അടിയിലെത്തുമ്‌ബോള്‍ ഡാം തുറക്കാമെന്നാണ് അധികൃതര്‍ നേരത്തെ പറഞ്ഞിരുന്നത്. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലെല്ലാം മഴ ശക്തമായി തുടരുകയാണ്.