പവര്‍ ബാങ്കുകള്‍ക്ക് വമ്പിച്ച വിലക്കുറവുമായി ഷവോമി
പവര്‍ ബാങ്കുകള്‍ വിലക്കുറവില്‍ വാങ്ങാന്‍ അവസരമൊരുക്കി ഷവോമി. കമ്പനിയുടെ ഏറ്റവും മികച്ച 3 പവര്‍ ബാങ്കുകളാണ് ഇപ്പോള്‍ വിലക്കുറവില്‍ പുറത്തിറക്കിയിരിക്കുന്നത്. 10000 mAh ന്റെയും 20000 mAh…
പവര്‍ ബാങ്കുകള്‍ വിലക്കുറവില്‍ വാങ്ങാന്‍ അവസരമൊരുക്കി ഷവോമി. കമ്പനിയുടെ ഏറ്റവും മികച്ച 3 പവര്‍ ബാങ്കുകളാണ് ഇപ്പോള്‍ വിലക്കുറവില്‍ പുറത്തിറക്കിയിരിക്കുന്നത്. 10000 mAh ന്റെയും 20000 mAh ന്റെയും മി പവര്‍ബാങ്ക് 2ഐ മോഡലുകളും 10000 mAh ന്റെ മി പവര്‍ബാങ്ക് പ്രോ മോഡലുമാണ് ഇവ.
14,99 രൂപക്ക് ലഭിച്ചിരുന്ന 10000 mAh മി പവര്‍ബാങ്ക് പ്രോ 200 രൂപ കുറച്ച് 12,99 രൂപയ്ക്കാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. 10000 mAh ന്റെ മി പവര്‍ബാങ്ക് 2ഐക്ക് 100 രൂപയാണ് കുറവ് വന്നിരിക്കുന്നത്. അതോടെ 799 രൂപക്ക് ഈ പവര്‍ബാങ്ക് ഇപ്പോള്‍ ലഭ്യമാകും. 20000 mAh ന്റെ മി പവര്‍ബാങ്ക് 2ഐക്കും 100 രൂപയാണ് കുറച്ചിരിക്കുന്നത്. 14,99 രൂപയാണ് ഈ മോഡലിന്.
2 യുഎസ്ബി ഔട്ടുകള്‍, ലിഥിയം പോളിമര്‍ ബാറ്ററികള്‍, സ്മാര്‍ട്ട് കണ്ട്രോള് ചിപ്പുകളുമാണ് 10000 mAh ന്റെയും 20000 mAh ന്റെയും മി പവര്‍ബാങ്ക് 2ഐ മോഡലുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.