രണ്ട് കോടി രൂപ സ്‌കോളര്‍ഷിപ്പോടെ പഠിക്കാന്‍ തയ്യാറാണോ
കോട്ടയം: എന്‍ജിനീയറിങ് പഠനത്തിനു രണ്ടു കോടി രൂപയുടെ സ്‌കോളര്‍ഷിപ്പുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. സഭയുടെ ഉടമസ്ഥതയിലുള്ള പീരുമേട് മാര്‍ ബസേലിയോസ് ക്രിസ്ത്യന്‍ കോളേജ് ഓഫ് എഞ്ചിനീയറിങ് ആന്‍ഡ്…
കോട്ടയം: എന്‍ജിനീയറിങ് പഠനത്തിനു രണ്ടു കോടി രൂപയുടെ സ്‌കോളര്‍ഷിപ്പുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. സഭയുടെ ഉടമസ്ഥതയിലുള്ള പീരുമേട് മാര്‍ ബസേലിയോസ് ക്രിസ്ത്യന്‍ കോളേജ് ഓഫ് എഞ്ചിനീയറിങ് ആന്‍ഡ് ടെക്‌നോളജിയില്‍ ഈ അധ്യയന വര്‍ഷം പ്രവേശനം നേടുന്ന, ജാതിമതഭേദമന്യേ പഠനത്തില്‍ മികവുള്ളവരും ,സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവരും ആയ പ്ലസ് ടു സയന്‍സ് വിദ്യാര്‍ഥികള്‍ക്കാണു സ്‌കോളര്‍ഷിപ്പു ലഭിക്കുക.
ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സ്‌കോളര്‍ഷിപ്പ് പരീക്ഷ കേരളത്തിലെ 16 കേന്ദ്രങ്ങളില്‍ 28നു രാവിലെ 10 മുതല്‍ 11 മണി വരെ നടക്കും. പ്ലസ് ടു ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് ആധാരമാക്കിയുള്ള ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒബ്‌ജെക്റ്റീവ് മാതൃകയിലുള്ള പരീക്ഷയാണ് നടത്തുന്നത്.റാങ്ക് ലിസ്റ്റ് മേയ് ഏഴിനു പ്രസിദ്ധീകരിക്കും. വിദ്യാര്‍ഥികള്‍ക്ക് ഈ പരീക്ഷയുടെ അടിസ്ഥാനത്തില്‍ ഗവണ്‍മെന്റ് ഫീസില്‍ പഠിക്കുവാനുള്ള അവസരം ലഭ്യമാകും. ഈ പരീക്ഷയോടൊപ്പം കെഇഇ, കെഇഎഎം ഏതെങ്കിലും ഒന്നില്‍ യോഗ്യത നേടണം. 2014 മുതല്‍ അറുനൂറോളം കുട്ടികള്‍ക്ക് ഈ സ്‌കോളര്‍ഷിപ്പിന്റെ പ്രയോജനം ലഭ്യമായിട്ടുണ്ട്. വിശദ വിവരങ്ങള്‍ക്ക് 917559933571,917025062628. ഓണ്‍ലൈന്‍,എസ്.എം.എസ് രജിസ്‌ട്രേഷനു വേണ്ടി www.mbcpeermade.com, 9072200344, 9497321285
സ്‌കോളര്‍ഷിപ്പ് പരീക്ഷാ കേന്ദ്രങ്ങള്‍
ബസേലിയോസ് കോളേജ് കോട്ടയം, എം.ജി.എം എച്ച്. എസ്.എസ് തിരുവല്ല, കാതോലിക്കേറ്റ് എച്ച്. എസ്.എസ് പത്തനംതിട്ട, സെന്റ്. ജോണ്‍സ് എച്ച്. എസ്.എസ് മറ്റം മാവേലിക്കര, സെന്റ് സ്റ്റീഫന്‍സ് എച്ച്എസ്എസ് പത്തനാപുരം, സെന്റ് ഗ്രിഗോറിയസ് എച്ച്എസ്എസ് കൊട്ടാരക്കര, സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് അരമന മൂവാറ്റുപുഴ, എകെജെഎം എച്ച്. എസ്എസ് കാഞ്ഞിരപ്പള്ളി, സി.എം.എസ് എച്ച്. എസ് മുണ്ടക്കയം, സെന്റ് തോമസ് എംഎച്ച് എസ്എസ് അട്ടപ്പള്ളം കുമളി, ഒസാനം എം.എച്ച്. എസ്.എസ് കട്ടപ്പന, സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്. എസ്.എസ് നെടുംങ്കണ്ടം, സെന്റ് മേരീസ് എച്ച്. എസ്.എസ്. മുരിക്കാശ്ശേരി.എസ്.എന്‍.വി എച്ച്. എസ്.എസ് രാജാക്കാട്, എംപിഎംഎച്ച്എസ്എസ് ചുങ്കത്തറ, എം.ബി.സി കോളേജ് പീരുമേട്.