ചലച്ചിത്ര സംവിധായകന്‍ ജോണ്‍ ശങ്കരമംഗലം അന്തരിച്ചു
കൊല്ലം: പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറും ചലച്ചിത്ര സംവിധായകനുമായ ജോണ്‍ ശങ്കരമംഗലം (84 ) അന്തരിച്ചു. പത്തനംതിട്ട ഇരവിപേരൂര്‍ സ്വദേശിയാണ്. പരീക്ഷണ സിനിമയിലുടെ സിനിമ മേഖലയില്‍…
കൊല്ലം: പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറും ചലച്ചിത്ര സംവിധായകനുമായ ജോണ്‍ ശങ്കരമംഗലം (84 ) അന്തരിച്ചു. പത്തനംതിട്ട ഇരവിപേരൂര്‍ സ്വദേശിയാണ്. പരീക്ഷണ സിനിമയിലുടെ സിനിമ മേഖലയില്‍ വേറിട്ട സാന്നിധ്യം ഉറപ്പിച്ച വ്യക്തിത്വമായിരുന്നു ജോണ്‍ ശങ്കരമംഗലം.
പരീക്ഷണ സിനിമയ്ക്ക് രജത കമലവും നാലുതവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഇദ്ദേഹത്തെ തേടിയെത്തി. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറായിരുന്നു.രൂപരേഖാ ഫിലിംസിനു വേണ്ടി ജോണ്‍ കുമാരമംഗലം നിര്‍മിച്ച മലയാളചലച്ചിത്രമാണ് ജന്മഭൂമി.
ചങ്ങനാശ്ശേരി സെന്റ് ബര്‍ക്കുമാന്‍സ് കോളേജിലും മദ്രാസ് ക്രിസ്ത്യന്‍ കോളേജിലും വിദ്യാഭ്യാസം ചെയ്തു. 19ാം വയസ്സില്‍ ക്രിസ്ത്യന്‍ കോളേജില്‍ ലക്ചറര്‍ ആയി.1962 ല്‍ ജോലി രാജി വെച്ചു പൂനെയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു തിരക്കഥയെഴുത്തിനും സംവിധാനത്തിനുമുള്ള ഡിപ്ലോമ നേടി.
വിദ്യാര്‍ത്ഥിയായിരിക്കുമ്‌ബോള്‍ തന്നെ നടനും നാടക സംവിധായകനുമായിരുന്നു.തമിഴ് നാട് ടാക്കീസിന്റെ ജയശ്രീ എന്ന തമിഴ് ചിത്രത്തിനു വേണ്ടി കഥയെഴുതിയാണ് സിനിമാരംഗത്തു വന്നത്.ഫിലിം ഡിവിഷനും സംസ്ഥാന ഗവണ്മെന്റിനും വേണ്ടി ഒരു ഡസനോളം ഡോക്യുമെന്ററി ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്.ജന്മഭൂമി എന്ന ചിത്രത്തില്‍ സഹ നിര്‍മ്മാതാവും സംവിധായകനും കഥാകൃത്തുമായിരുന്നു.രൂപരേഖ എന്ന ചിത്ര നിര്‍മ്മാണ കമ്ബനിയുടെ പങ്കാളി ആയിരുന്നു ജോണ്‍.