കോടതി വിധി ലംഘിച്ച് തൃക്കടവൂര്‍ ക്ഷേത്രത്തില്‍ ആര്‍എസ്എസിന്റെ അതിക്രമം

തൃക്കടവൂര്‍: തൃക്കടവൂര്‍ മേജര്‍ മഹാദേവര്‍ ക്ഷേത്രത്തില്‍ കോടതി വിധി ലംഘിച്ച് ആര്‍എസ്എസിന്റെ അതിക്രമം. ദേവസ്വം ബോര്‍ഡിന്റെ അനുമതിയില്ലാതെ ക്ഷേത്രത്തില്‍ അതിക്രമിച്ചു കയറി ഗുരുദക്ഷിണ പരിപാടി നടത്തിയതിന് ആര്‍എസ്എസിനെതിരെ…

By :  Editor
Update: 2018-07-31 00:07 GMT

തൃക്കടവൂര്‍: തൃക്കടവൂര്‍ മേജര്‍ മഹാദേവര്‍ ക്ഷേത്രത്തില്‍ കോടതി വിധി ലംഘിച്ച് ആര്‍എസ്എസിന്റെ അതിക്രമം. ദേവസ്വം ബോര്‍ഡിന്റെ അനുമതിയില്ലാതെ ക്ഷേത്രത്തില്‍ അതിക്രമിച്ചു കയറി ഗുരുദക്ഷിണ പരിപാടി നടത്തിയതിന് ആര്‍എസ്എസിനെതിരെ പോലീസ് കേസെടുത്തു.

ഹൈക്കോടതി വിധി ലംഘിച്ചു, ദേവസ്വം ബോര്‍ഡിന്റെ അനുമതിയില്ലാതെ ക്ഷേത്ര വളപ്പിലെ ആഡിറ്റോറിയത്തില്‍ മതാചാര പ്രകാരമല്ലാത്ത പരിപാടി സംഘടിപ്പിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐപിസി 188 കെപി ആക്ട് 120 എഫ് പ്രകാരമാണ് കേസ്.

2014ല്‍ ആര്‍എസ്എസിന്റെ ക്ഷേത്ര വളപ്പിലെ ശാഖാ പ്രവര്‍ത്തനം ആയുധ പരിശീലനം ഉള്‍പ്പടെ ഹൈക്കോടതി തടഞ്ഞുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു, മാത്രമല്ല ആര്‍എസ്എസ് പ്രവര്‍ത്തനം ദേവസ്വം ബോര്‍ഡും വിലക്കി സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. ഇത് നിലനില്‍ക്കെയാണ് ജ്യുഡീഷറിയേയും ദേവസ്വം ബോര്‍ഡിനേയും വെല്ലുവിളിച്ച് ആര്‍എസ്എസിന്റെ കടന്നാക്രമണം.

Similar News