ഇടുക്കി ഡാമില്‍ ട്രയല്‍ റണ്ണിന്റെ സാഹചര്യം ഇപ്പോഴില്ല: മാത്യു ടി തോമസ്

തിരുവനന്തപുരം: ഇടുക്കി ഡാമിന്റെ ഭാഗമായ ചെറുതോണി ഡാമിന്റെ ഷട്ടര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ട്രയല്‍ റണ്ണിന്റെ സാഹചര്യം ഇപ്പോഴില്ലെന്ന് മന്ത്രി മാത്യു ടി തോമസ്. ഒരു മണിക്കൂറില്‍ 0.02…

By :  Editor
Update: 2018-07-31 05:42 GMT

തിരുവനന്തപുരം: ഇടുക്കി ഡാമിന്റെ ഭാഗമായ ചെറുതോണി ഡാമിന്റെ ഷട്ടര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ട്രയല്‍ റണ്ണിന്റെ സാഹചര്യം ഇപ്പോഴില്ലെന്ന് മന്ത്രി മാത്യു ടി തോമസ്. ഒരു മണിക്കൂറില്‍ 0.02 അടി വെള്ളം മാത്രമാണ് ഉയരുന്നത്. 17 മണിക്കൂറിനുള്ളില്‍ ഉയര്‍ന്നത് 0.44 അടി മാത്രമാണ്. ജലനിരപ്പുയര്‍ന്നുകൊണ്ടിരുന്നാല്‍ മാത്രമേ ട്രയല്‍ റണ്‍ നടത്തുവെന്നും മന്ത്രി അറിയിച്ചു.

അണക്കെട്ടിലെ ജലനിരപ്പ് 2395.50 അടിയിലെത്തി. 2395 അടി പിന്നിട്ടതോടെ വൈദ്യുതി ബോര്‍ഡ് രണ്ടാമത്തെ ജാഗ്രതാ നിര്‍ദേശം (ഓറഞ്ച് അലര്‍ട്ട്) പുറപ്പെടുവിച്ചു. 2397 അടിയായാല്‍ പരീക്ഷണാര്‍ഥം ഷട്ടര്‍ തുറക്കാനാണ് (ട്രയല്‍) തീരുമാനം. 2399 അടിയാകുമ്പോള്‍ അതീവ ജാഗ്രതാ നിര്‍ദേശം (റെഡ് അലര്‍ട്ട്) പുറപ്പെടുവിക്കും. അതിനുശേഷം 24 മണിക്കൂര്‍ കൂടി കഴിഞ്ഞേ ചെറുതോണിയില്‍ ഷട്ടറുകള്‍ ഉയര്‍ത്തൂ.

Similar News