കരുണാനിധിയുടെ ജന്മശതാബ്ദി; 100 രൂപ നാണയ പ്രകാശനം 18ന്
മുൻ മുഖ്യമന്ത്രി എം.കരുണാനിധിയുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ച് പുറത്തിറക്കുന്ന 100 രൂപയുടെ നാണയം കേന്ദ്രമന്ത്രി രാജ്നാഥ് സിങ് 18നു പ്രകാശനം ചെയ്യും;
By : Admin
Update: 2024-08-17 04:35 GMT
ചെന്നൈ ∙ മുൻ മുഖ്യമന്ത്രി എം.കരുണാനിധിയുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ച് പുറത്തിറക്കുന്ന 100 രൂപയുടെ നാണയം കേന്ദ്രമന്ത്രി രാജ്നാഥ് സിങ് 18നു പ്രകാശനം ചെയ്യും. ചെന്നൈ കലൈവാണർ അരങ്ങിൽ നടത്തുന്ന പരിപാടിയിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അധ്യക്ഷനാകും. നേതാക്കളായ എടപ്പാടി കെ.പളനിസാമി, കെ.അണ്ണാമലൈ, നടന്മാരായ രജനീകാന്ത്, കമൽഹാസൻ തുടങ്ങിയവരെയും ചടങ്ങിലേക്കു ക്ഷണിച്ചിട്ടുണ്ട്.