Begin typing your search above and press return to search.
ആർട് ഓഫ് ലിവിംഗ് ഓണസമ്മാനം മലയാളികൾക്ക് ! ബാംഗ്ളൂർ ആശ്രമത്തിൽ "മൗനത്തിൻറെ ആഘോഷം '
ശ്രീശ്രീരവിശങ്കർജിയുടെ നിറസാന്നിദ്ധ്യത്തിൽ മലയാളികൾക്ക് ഓണസമ്മാനമായി ബാംഗ്ളൂർ ആശ്രമത്തിൽ ആർട് ഓഫ് ലിവിംഗ് ഉന്നത പഠന പരിശീലന പദ്ധതി പൂർണ്ണമായും മലയാളത്തിൽ. ആഗസ്‌ത് 24 മുതൽ 27 വരെ നീളുന്ന ഈ വിദഗ്ദ്ധ പരിശീലനത്തിൽ അഥവാ ''മൗനത്തിന്റെ ആഘോഷം " പദ്ധതിയുടെ നിയന്ത്രണത്തിനായി സീനിയർ അഡ്വാൻസ്‌ഡ് മെഡിറ്റേഷൻ കോഴ്‌സ് പരിശീലക പ്രമുഖനും മലയാളിയുമായ രാജേന്ദ്രപ്രസാദ്‌ജിയും സംഘവും ബാംഗളൂരിലെത്തും .
ജ്ഞാനം .ധ്യാനം ,ഭക്തി ,യോഗ , പ്രാണായാമം ,സംഗീതം , നൃത്തം , സുദർശനക്രിയ തുടങ്ങിയ വിവിധ മേഖലകളിലൂടെ കടന്നുപോകുന്ന ഈ പ്രത്യേക പരിശീലനത്തിൽ നേരത്തെ ആർട് ഓഫ് ലിവിങ് ഹാപ്പിനസ്സ് പ്രോഗ്രാം ,ലിവിംഗ്‌വെൽ ,YLTP , യെസ് പ്ളസ് തുടങ്ങിയവ ഏതെങ്കിലും പരിശീലനങ്ങൾ പൂർത്തിയായവർക്ക് മാത്രമായിരിക്കും പ്രവേശനം ലഭിക്കുക.
ആർട് ഓഫ് ലിവിംഗ് യുവനേതൃത്വ പരിശീലനം പൂർത്തിയാക്കിയ മലയാളി യുവതീയുവാക്കൾക്ക് പ്രവേശനത്തിൽ മുൻഗണന ലഭിക്കുന്നതാണ് .
ശ്രീശ്രീ രവിശങ്കർജിയുടെനിയന്ത്രണത്തിൽ ആശ്രമത്തിൽ നടക്കുന്ന ദേവീപൂജ,രുദ്രാഭിഷേകം ,സുദർശനഹോമം,ഓണസദ്യ ,ഓണാഘോഷപരിപാടികൾ തുടങ്ങിയവകളിൽ പങ്കെടുക്കാനുള്ള അപൂർവ്വാവസരവും ഈ ഈ പ്രത്യേക പരിപാടിയിൽ പങ്കെടുക്കുന്ന മലയാളികൾക്ക് ലഭിക്കുന്നതാണ് . പങ്കെടുക്കുന്നവർക്ക് നാല് ദിവസങ്ങളിലും താമസം ഭക്ഷണംതുടങ്ങിയവ സൗജന്യമായിരിക്കും
Next Story