ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പി.വി.സിന്ധു സെമി ഫൈനലില്‍

നാന്‍ജിംഗ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് വനിതാ സിംഗിള്‍സില്‍ ഇന്ത്യന്‍ താരം പി.വി.സിന്ധു സെമി ഫൈനലില്‍. ക്വാര്‍ട്ടറില്‍ ജപ്പാന്റെ നെസോമി ഒകുഹാരയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു കീഴടക്കിയത്. സ്‌കോര്‍…

നാന്‍ജിംഗ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് വനിതാ സിംഗിള്‍സില്‍ ഇന്ത്യന്‍ താരം പി.വി.സിന്ധു സെമി ഫൈനലില്‍. ക്വാര്‍ട്ടറില്‍ ജപ്പാന്റെ നെസോമി ഒകുഹാരയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു കീഴടക്കിയത്. സ്‌കോര്‍ (2117, 2119)

കഴിഞ്ഞ വര്‍ഷത്തെ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഒകുഹാരയോടേറ്റ പരാജയത്തിന് മധുര പ്രതികാരം കൂടിയായിരുന്നു സിന്ധുവിന്റെ വിജയം. അതേസമയം, ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന സൈന നെഹ് വാളും പിന്നാലെ സായ് പ്രണീതും ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു.

സ്‌പെയിന്‍ താരം കരോലിന മരിനാണ് സൈനയെ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 216, 2111. ജപ്പാന്റെ കെന്റോ മോമോട്ടോയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ഇന്ത്യന്‍ താരം സായ് പ്രണീതിനെ വീഴ്ത്തിയത്. സ്‌കോര്‍: 2112, 2112.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story