സരിതയുടെ കത്തിന് പിന്നില്‍ ഗണേഷ്‌കുമാറാണെന്ന് നേരത്തെ അറിയാമായിരുന്നു: എംഎം ഹസന്‍
കൊച്ചി: സോളാര്‍ കേസ് പ്രതി സരിത നായരുടെ വിവാദ കത്തിന് പിന്നില്‍ കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എയാണെന്ന് തങ്ങള്‍ക്ക് നേരത്തെ അറിയാമായിരുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍. ഇക്കാര്യം അന്ന് പരസ്യമായി…
കൊച്ചി: സോളാര്‍ കേസ് പ്രതി സരിത നായരുടെ വിവാദ കത്തിന് പിന്നില്‍ കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എയാണെന്ന് തങ്ങള്‍ക്ക് നേരത്തെ അറിയാമായിരുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍. ഇക്കാര്യം അന്ന് പരസ്യമായി…
കൊച്ചി: സോളാര്‍ കേസ് പ്രതി സരിത നായരുടെ വിവാദ കത്തിന് പിന്നില്‍ കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എയാണെന്ന് തങ്ങള്‍ക്ക് നേരത്തെ അറിയാമായിരുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍.
ഇക്കാര്യം അന്ന് പരസ്യമായി പറയാതിരുന്നത് ഉമ്മന്‍ ചാണ്ടിയുടെ മാന്യത കൊണ്ടാണ്. എന്നാല്‍ ഇക്കാര്യം തുറന്നുപറയണമെന്ന് താനടക്കമുള്ള നേതാക്കള്‍ ഉമ്മന്‍ ചാണ്ടിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം അതിന് തയാറായില്ലെന്നും ഹസന്‍ വ്യക്തമാക്കി.
കോണ്‍ഗ്രസിലെ യുവനേതാക്കളില്‍ പലരും സോഷ്യല്‍ മീഡിയയില്‍ മാത്രമാണ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. മണ്ണിലിറങ്ങി പണിയെടുത്തെങ്കിലെ താഴെത്തട്ടില്‍ പാര്‍ട്ടി വളരൂയെന്നും തെരഞ്ഞെടുപ്പില്‍ വിജയിക്കണമെങ്കില്‍ ഇത്തരം പ്രവര്‍ത്തനം വേണെന്ന് യുവനേതാക്കള്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. പുതിയ കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് സോഷ്യല്‍ മീഡിയയിലെ സ്വാധീനം നോക്കിയല്ലെന്നും ഹസന്‍ വ്യക്തമാക്കി.