
പത്തനംതിട്ട കൊച്ചുപമ്പ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു
August 10, 2018പത്തനംതിട്ട: കനത്ത മഴയില്‍ നിറഞ്ഞ പത്തനംതിട്ട കൊച്ചുപമ്പ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ഇതോടെ പമ്പയില്‍ മൂന്ന് മീറ്റര്‍ വരെ ജലനിരപ്പുയരാന് സാധ്യത. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ ശക്തമായതോടെ ജലം അനിയന്ത്രിതമായി നിറഞ്ഞിരുന്നു.
ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ കക്കി ആനത്തോട് ഡാമിന്റെ ഷട്ടറും തുറന്നിരിക്കുകയാണ്. ഡാം നിറഞ്ഞതിനെ തുടര്‍ന്ന് നാല് ഷട്ടറില്‍ രണ്ടെണ്ണം തുറന്നത്.