അല്‍പം ആശ്വസിക്കാം: ഇടുക്കി ഡാമിലെ ജലനിരപ്പ് കുറഞ്ഞു
തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്. 2401.10 ആണ് ഇപ്പോള്‍ നിലവിലുള്ള ജലനിരപ്പ്. എന്നാല്‍ ഷട്ടറുകളിലൂടെ പുറക്കേത്ത് ഒഴുകി വരുന്ന ജലത്തിന്റെ അളവില്‍ കുറവ് വരുത്തിയിട്ടില്ല. അണക്കെട്ട് തുറന്നിട്ടും പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാത്തത് ആശ്വാസമാണ്.
16 മണിക്കൂറിനുള്ളില്‍ കുറഞ്ഞത് 0.76 അടി വെള്ളമാണ്. അതേ സമയം, പ്രശ്‌നബാധിത പ്രദേശങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദര്‍ശനം നടന്നില്ല. കാലാവസ്ഥ മോശമായതിനാല്‍ അദ്ദേഹത്തിന്റെ ഹെലികോപ്ടര്‍ ഇടുക്കിയില്‍ ഇറക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി വയനാട്ടിലേയ്ക്ക് പോയി.
ഡാമില്‍ നിന്നുള്ള ഒഴുക്കില്‍ ചെറുതോണി ബസ് സ്റ്റാന്‍ഡ് ഒലിച്ചുപോയി. ചെറുതോണി പാലവും അപകടാവസ്ഥയില്‍, ജാഗ്രത തുടരണമെന്ന് കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഇനിയും കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി വൈദ്യുതി മന്ത്രി പറഞ്ഞു. നടപടികളെല്ലാം ആസൂത്രണം ചെയ്തതുപോലെ പുരോഗമിക്കുന്നു.എവിടെയും കുഴപ്പങ്ങളില്ല, മുന്നോട്ടുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്യുമെന്നും മന്ത്രി പറഞ്ഞു.
രാവിലെ തിരുവനന്തപുരത്തുനിന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററിലാണ് മുഖ്യമന്ത്രിയും ംഘം യാത്രതിരിച്ചത്. ഇടുക്കി, ആലപ്പുഴ, എറണാകുളം, വയനാട്, കോഴിക്കോട്, മലപ്പുറം മേഖലകളിലാണ് സന്ദര്‍ശനം. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്.