ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് ഇന്ന് തുടക്കം
ലണ്ടന്‍: റഷ്യന്‍ ലോകകപ്പിന് ശേഷം ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് ഇന്ന് തുടക്കം കുറിക്കും. ഇംഗ്ലീഷ് ലീഗ് കൂടാതെ യൂറോപ്യന്‍ ഫുട്‌ബോള്‍ ലീഗുകളും ഈ…
ലണ്ടന്‍: റഷ്യന്‍ ലോകകപ്പിന് ശേഷം ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് ഇന്ന് തുടക്കം കുറിക്കും. ഇംഗ്ലീഷ് ലീഗ് കൂടാതെ യൂറോപ്യന്‍ ഫുട്‌ബോള്‍ ലീഗുകളും ഈ…
ലണ്ടന്‍: റഷ്യന്‍ ലോകകപ്പിന് ശേഷം ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് ഇന്ന് തുടക്കം കുറിക്കും. ഇംഗ്ലീഷ് ലീഗ് കൂടാതെ യൂറോപ്യന്‍ ഫുട്‌ബോള്‍ ലീഗുകളും ഈ മാസം ആരംഭിക്കുന്നുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് പിന്നാലെ ഫ്രഞ്ച് ലീഗ്, സ്പാനിഷ് ലാ ലിഗ, ഇറ്റാലിയന്‍ സെരി എ, ജര്‍മന്‍ ബുന്ദസ്‌ലിഗ എന്നിവയ്ക്കും തുടക്കമാകും.
20 ടീമുകള്‍ പങ്കെടുക്കുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ നിലവിലെ ജേതാക്കള്‍ മാഞ്ചസ്റ്റര്‍ സിറ്റിയാണ്. വോള്‍വര്‍ഹാംപ്ടണ്‍, കാര്‍ഡിഫ് സിറ്റി, ഫുള്‍ഹാം എന്നീ പുതിയ ടീമുകളും ലീഗില്‍ മാറ്റുരയ്ക്കുന്നുണ്ട്.
ഫ്രഞ്ച് ലീഗ് വണ്ണിനു ഇന്ന് തന്നെ തുടക്കം കുറിക്കും. മാഴ്‌സൈടുളൗസ് മത്സരമാണ് ആദ്യം നടക്കുക. പി എസ് ജിയാണ് ഫ്രഞ്ച് ലീഗിലെ നിലവിലെ ജേതാക്കള്‍. മറ്റ് ലീഗുകള്‍ നോക്കാം . .
സ്പാനിഷ് ലാ ലിഗ – ഓഗസ്റ്റ് 17 , ഇറ്റാലിയന്‍ സെരി എ ഓഗസ്റ്റ് 18 , ജര്‍മന്‍ ബുന്ദസ്‌ലിഗ ഓഗസ്റ്റ് 24 ന് ആരംഭിക്കും.