പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചു: ഉപഭോക്താവിന് 1.35 ലക്ഷം രൂപ നഷ്ടപരിഹാരം
ന്യൂഡല്‍ഹി: പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ഉപഭോക്താവിന് 1.35 ലക്ഷം രൂപ നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ഉത്തരവിട്ടു. ഛണ്ഡിഗഡിലെ അങ്കിത് മാഹാജനാണ് കോടതിയെ സമീപിച്ചത്.…
ന്യൂഡല്‍ഹി: പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ഉപഭോക്താവിന് 1.35 ലക്ഷം രൂപ നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ഉത്തരവിട്ടു. ഛണ്ഡിഗഡിലെ അങ്കിത് മാഹാജനാണ് കോടതിയെ സമീപിച്ചത്.…
ന്യൂഡല്‍ഹി: പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ഉപഭോക്താവിന് 1.35 ലക്ഷം രൂപ നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ഉത്തരവിട്ടു. ഛണ്ഡിഗഡിലെ അങ്കിത് മാഹാജനാണ് കോടതിയെ സമീപിച്ചത്. പവര്‍ ബാങ്ക് ഉല്‍പ്പാദകരും ഓണ്‍ലൈന്‍ വെബ്‌സൈറ്റുമാണ് പണം നല്‍കേണ്ടത് എന്നാണ് ഛണ്ഡിഗഡിലെ കണ്‍സ്യൂമര്‍ ഫോറത്തിന്റെ വിധി.
1699 രൂപ കൊടുത്ത് ആംബ്രെയിന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ (Ambrane India Pvt Ltd) ആംബ്രെയ്ന്‍ പി 200 എന്ന 20800 എംഎഎച്ചി ന്റെ പവര്‍ ബാങ്കാണ് സ്‌നാപ്ഡീല്‍ ഡോട് കോം വഴി അങ്കിത് വാങ്ങിയത്. ഇതിന്റെ യുഎസ്ബി പ്ലോട്ടില്‍ തകരാര്‍ ഉണ്ടെന്നും ഇത് മാറ്റി നല്‍കണമെന്നും അങ്കിത് സ്‌നാപ്ഡീലിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കമ്ബനി ഇത് വിസമ്മതിക്കുകയാണ് ഉണ്ടായത്.
അങ്കിതിന്റെ ഓഡി കാറില്‍ ഇരുന്നാണ് പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചത്. കാറിന്റെ സീറ്റ് മുഴുവന്‍ കത്തിയെരിയുകയും കാറിന്റെ ഇന്റീരിയര്‍ ഭാഗികമായി നശിക്കുകയും ചെയ്തു.
വെയിലത്ത് കാര്‍ നിര്‍ത്തിയിട്ടതു കൊണ്ടാണ് പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചതെന്നും തങ്ങള്‍ ഉത്പ്പാദകരോ വില്‍പ്പനക്കാരോ അല്ലെന്ന് സ്‌നാപ്ഡീല്‍ കോടതിയെ
അറിയിച്ചെങ്കിലും ഈ രണ്ട് വാദവും കോടതി തള്ളുകയായിരുന്നു.