ഹാര്‍ലി ഡേവിഡ്‌സണ്‍ ബഹിഷ്‌കരിക്കാനുള്ള നീക്കങ്ങള്‍ക്ക് പിന്തുണയുമായി ട്രംപ്

വാഷിംഗ്ടണ്‍: പ്രമുഖ മോട്ടോര്‍ബൈക്ക് നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ ബഹിഷ്‌കരിക്കാനുള്ള നീക്കങ്ങള്‍ക്ക് പിന്തുണയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

രാജ്യം ഏര്‍പ്പെടുത്തിയ നികുതി പരിഷ്‌കാരത്തില്‍ സഹകരിക്കാത്തതിനാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ ബഹിഷ്‌കരിക്കുന്നത്. കഴിഞ്ഞ ജൂണിലാണ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ നികുതി പരിഷ്‌കരണം ഏര്‍പ്പെടുത്തിയത്. ഇതില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ തങ്ങളുടെ വിയോജിപ്പ് അറിയിച്ചിരുന്നു. അതോടൊപ്പം യുറോപ്യന്‍ യൂണിയന്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തിയതും കമ്പനിയ്ക്ക് തിരിച്ചടിയായി.

ഇതോടെ പ്രതിസന്ധിയിലായ ഹാര്‍ലി ബെക്കുകള്‍ക്ക് വിപണിയില്‍ വില കുതിച്ചുയര്‍ന്നു. വിലയുയര്‍ന്നതോടെ യൂറോപ്പില്‍ ഇവരുടെ വില്‍പ്പന കുറയുകയാണുണ്ടായത്. ഇതിനു പിന്നാലെയാണ് ട്രംപിനെതിരെ പ്രതിഷേധവുമായി കമ്പനി രംഗത്തെത്തിയത്. എന്നാല്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ കമ്പനി നിര്‍മ്മാണ യൂണിറ്റ് അമേരിക്കയ്ക്ക് പുറത്തേക്ക് കൊണ്ടുപോയാല്‍ അമേരിക്കയിലുളളവര്‍ പിന്നെ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ വാങ്ങില്ലെന്നാണ് ട്രംപ് ട്വിറ്ററില്‍ കുറിച്ചത്. ഇതിനെ ചില ട്രംപ് അനുകൂലികള്‍ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story