ഇന്ധനത്തിന്റെ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ക്ക് കളര്‍കോഡ് ഏര്‍പ്പെടുത്തുന്നു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇനി വാഹനങ്ങള്‍ക്ക് ഇന്ധനത്തിന്റെ അടിസ്ഥാനത്തില്‍ കളര്‍കോഡ് വരുന്നു. പെട്രോള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ഇളംനീല നിറത്തിലുളള സ്റ്റിക്കറും ഡീസല്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ഓറഞ്ച് നിറത്തിലുളള സ്റ്റിക്കറും പതിപ്പിക്കും. സിഎന്‍ജി വാഹനങ്ങളിലും ഇളംനീല നിറമായിരിക്കും പതിപ്പിക്കുക. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തിന് സുപ്രീംകോടതിയുടെ അനുമതി ലഭിച്ചതോടെയാണ് സെപ്റ്റംബര്‍ 30 മുതല്‍ കളര്‍കോഡ് നടപ്പാക്കാന്‍ ഒരുങ്ങുന്നത്.
വായുമലിനീകരണം ഏറുന്ന ദിവസങ്ങളില്‍ ഇന്ധനം അടിസ്ഥാനമാക്കി വാഹനങ്ങള്‍ നിരത്തിലെത്താതെ തടയാന്‍ ഇതുവഴി കഴിയുമെന്നാണ് പ്രതീക്ഷ. നിലവില്‍ ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ ഈ മാതൃക നടപ്പാക്കുന്നുണ്ട്. നിലവില്‍ മലിനീകരണം ഏറുന്ന ദിവസങ്ങളില്‍ ഒറ്റഇരട്ട അക്കങ്ങള്‍ അടിസ്ഥാനമാക്കി അവ നിരത്തില്‍ നിന്ന് ഒഴിവാക്കുന്നത് തടയുകയാണ് ചെയ്യുന്നത്. കളര്‍ കോഡ് നിലവില്‍ വന്നാല്‍ മലിനീകരണ നിയന്ത്രണം വേഗത്തിലാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.
ഹോളോഗ്രാം എന്ന കളര്‍ സ്റ്റിക്കറാകും വാഹനത്തില്‍ പതിപ്പിക്കുക.