Begin typing your search above and press return to search.
കേടുപാടുകള്‍ പറ്റിയ വാഹനങ്ങള്‍ ശരിയാകാന്‍ പ്രത്യേക ഫോഴ്‌സ്: ദുരിതാശ്വാസ നിധിയിലേക്ക് മെര്‍സിഡസ് ബെന്‍സ് 30 ലക്ഷം രൂപ നല്‍കി
ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആഢംബര വാഹന നിര്‍മാതാക്കളായ മെര്‍സിഡസ് ബെന്‍സ് ഇന്ത്യയുടെ 30 ലക്ഷം രൂപ. കേരളത്തിലെ മഴക്കെടുതിയില്‍പെട്ട് ഡാമേജ് ആയ വാഹനങ്ങളുടെ കേടു പാടുകള്‍ തീര്‍ക്കാന്‍ ഒരു പ്രത്യേക ഫോഴ്‌സിനെ നിയമിച്ചതായും മെര്‍സിഡസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്. കൊച്ചി, തൃശൂര്‍, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ തങ്ങളുടെ കസ്റ്റമേഴ്‌സിനെയും ഡീലര്‍മാരേയും പിന്തുണയ്ക്കുന്നതായും ബെന്‍സ് എം ഡി അറിയിച്ചു.
കഴിഞ്ഞ ദിവസം ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കിയിരുന്നു. പ്രളയദുരന്തം നേരിടുന്ന കേരളത്തെ അകമഴിഞ്ഞു സഹായിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുജനങ്ങളോടു അഭ്യര്‍ത്ഥിച്ചതിന് പിന്നാലെയാണ് ടിവിഎസ് സഹായഹസ്തം നീട്ടിയത്.
Next Story