ടെന്നീസില്‍ ഇനി ഒരുകൊച്ചു ഇടവേള: സാനിയ മിര്‍സ ഗര്‍ഭിണി

ന്യൂഡല്‍ഹി: താന്‍ ഗര്‍ഭിണിയാണെന്ന് ഇന്ത്യന്‍ ടെന്നീസ് റാണി സാനിയ മിര്‍സ. ട്വിറ്ററിലൂടെയാണ് സാനിയയും ഭര്‍ത്താവും മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരവുമായ ഷോയ്ബ് മാലിക്കും ഇക്കാര്യം അറിയിച്ചത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ സാനിയയുടെയും മാലിക്കിന്റെയും പേരെഴുതിയ ടി ഷര്‍ട്ടുകള്‍ക്ക് നടുവില്‍ ഒരു കുഞ്ഞിന്റെ ഉടുപ്പും പാല്‍ക്കുപ്പിയും ചേര്‍ത്തുവച്ചാണ് സാനിയ ഗര്‍ഭിണിയാണെന്ന കാര്യം പുറം ലോകത്തെ അറിയിച്ചത്.

ട്വിറ്ററില്‍ ചിത്രം കണ്ടയുടന്‍ ബോളീവുഡ് നടന്‍ അമീര്‍ ഖാന്‍ അഭിനന്ദനമറിയിച്ചു. 2010ലാണ് സാനിയ ഷോയ്ബ് മാലിക്കിനെ വിവാഹം കഴിച്ചത്. ഗര്‍ഭിണിയാണെങ്കിലും ടെന്നീസ് ജീവിതം അവസാനിപ്പിക്കില്ലെന്ന് സാനിയ വ്യക്തമാക്കി. കാലിന് പരിക്കേറ്റ സാനിയ ഒക്‌ടോബര്‍ മുതല്‍ മത്സര രംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയാണ്. ഇതോടെ ഡബിള്‍സില്‍ ഒന്നാം റാങ്കില്‍ നിന്ന് സാനിയ 24ാം സ്ഥാനത്തേ് പിന്തള്ളപ്പെട്ടു.

2005 ല്‍ ഡബ്ലിയുടിഎ ടൂര്‍ണമെന്റില്‍ സിംഗിള്‍സ് കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായ സാനിയ ആ വര്‍ഷം യുഎസ് ഓപ്പണിന്റെ നാലാം റൗണ്ടില്‍ കടന്നു. 2007ല്‍ ലോകത്തെ മികച്ച മുപ്പത് താരങ്ങളില്‍ ഒന്നായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *