മെഡിക്കല്‍, ഡെന്റല്‍ അനുബന്ധ കോഴ്‌സുകളുടെ പ്രവേശനം നീട്ടി
തിരുവനന്തപുരം: മെഡിക്കല്‍, ഡെന്റല്‍ അനുബന്ധ കോഴ്‌സുകളില്‍ പ്രവേശനത്തിന് 18, 19 തിയതികളില്‍ കൂടി ബന്ധപ്പെട്ട കോളജുകളില്‍ സൗകര്യമൊരുക്കുമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍. ഈ തിയതികളിലും പ്രവേശനം നേടാന്‍…
തിരുവനന്തപുരം: മെഡിക്കല്‍, ഡെന്റല്‍ അനുബന്ധ കോഴ്‌സുകളില്‍ പ്രവേശനത്തിന് 18, 19 തിയതികളില്‍ കൂടി ബന്ധപ്പെട്ട കോളജുകളില്‍ സൗകര്യമൊരുക്കുമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍. ഈ തിയതികളിലും പ്രവേശനം നേടാന്‍…
തിരുവനന്തപുരം: മെഡിക്കല്‍, ഡെന്റല്‍ അനുബന്ധ കോഴ്‌സുകളില്‍ പ്രവേശനത്തിന് 18, 19 തിയതികളില്‍ കൂടി ബന്ധപ്പെട്ട കോളജുകളില്‍ സൗകര്യമൊരുക്കുമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍. ഈ തിയതികളിലും പ്രവേശനം നേടാന്‍ കഴിയാത്തവര്‍ക്ക് 20ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഓഡിറ്റോറിയത്തില്‍ നേരിട്ട് വന്ന് പ്രവേശനം നേടാനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്.
മഴക്കെടുതിമൂലമുള്ള പ്രത്യേക സാഹചര്യം പരിഗണിച്ച് മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റിനെത്തുടര്‍ന്ന് കോളേജുകളില്‍ പ്രവേശനം നേടുന്നതിനുള്ള സമയം നീട്ടിയത്.എം.ബി.ബി.എസ്., ബി.ഡി.എസ്. കോഴ്‌സുകളില്‍ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് അതത് കോളേജുകളില്‍ പ്രവേശനം നേടുന്നതിനുള്ള സമയം 19ന് വൈകീട്ട് അഞ്ചുവരെയായി ദീര്‍ഘിപ്പിച്ചു.
ഡ്മിഷന്‍ പ്രക്രിയ പൂര്‍ത്തീകരിക്കാന്‍ എല്ലാ മെഡിക്കല്‍/ദന്തല്‍ കോളേജ് അധികാരികളും 20ന് തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജ് കാമ്ബസിലുള്ള ഓള്‍ഡ് ഓഡിറ്റോറിയത്തില്‍ ഹാജരായിരിക്കും. 20നുശേഷം എം.ബി.ബി.എസ്./ബി.ഡി.എസ്. കോഴ്‌സുകളില്‍ നിലനില്‍ക്കുന്ന ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിനായുള്ള മോപ്പ്അപ്പ് കൗണ്‍സലിങ് 21ന് തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളേജ് കാമ്ബസിലുള്ള ഓള്‍ഡ് ഓഡിറ്റോറിയത്തില്‍ നടത്തും.