കൊച്ചി നാവികസേന വിമാനത്താവളത്തില്‍ ആഭ്യന്തര വിമാനങ്ങള്‍ സര്‍വീസ് തുടങ്ങി
കൊച്ചി: കൊച്ചിയിലെ വെല്ലിംഗ്ടണ്‍ ദ്വീപിലെ നാവികസേന വിമാനത്താവളത്തില്‍നിന്ന് ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങി. ബെംഗളൂരുവില്‍നിന്നുള്ള വിമാനം തിങ്കളാഴ്ച രാവിലെ 7.10ന് കൊച്ചിയില്‍ ആദ്യം ഇറങ്ങി. കൊച്ചിയില്‍ നിന്ന് രാവിലെ 8.30ന് യാത്ര പുറപ്പെട്ട വിമാനം 10ന് ബെംഗളൂരുവിലെത്തും.
11.40ന് ബെംഗളൂരുവില്‍ നിന്ന് മറ്റൊരു വിമാനം കൊച്ചിയിലേക്ക് പുറപ്പെടും. ഉച്ചയ്ക്ക് ഒന്നിന് കൊച്ചിയിലെത്തും.
കൊച്ചിയില്‍ നിന്ന് 1.50ന് ബെംഗളൂരുവിലേക്കു തിരിക്കുന്ന വിമാനം വൈകിട്ട് 3.10ന് അവിടെയെത്തും. ചെന്നൈയില്‍ നിന്ന് തിരുച്ചിറപ്പള്ളി വഴി കൊച്ചിയിലേക്കു വിമാന സര്‍വീസുണ്ടാവും. രാവിലെ 9.20ന് ചെന്നൈയില്‍ നിന്ന് പുറപ്പെടുന്ന വിമാനം 10.20ന് തിരുച്ചിറപ്പള്ളിയിലെത്തും. തിരുച്ചിറപ്പള്ളിയില്‍ നിന്ന് 10.45ന് പുറപ്പെട്ട് 11.50ന് കൊച്ചിയിലെത്തും.
കൊച്ചിയില്‍ നിന്ന് 12.45ന് ചെന്നൈയിലേക്ക് പുറപ്പെടുന്ന വിമാനം 2.20ന് അവിടെയെത്തും. പുലര്‍ച്ചെ 5.35ന് ഹൈദരാബാദില്‍ നിന്ന് തിരിക്കുന്ന വിമാനം 7.55ന് കൊച്ചിയിലെത്തും. കൊച്ചിയില്‍ നിന്ന് രാവിലെ 8.45ന് യാത്ര തിരിക്കുന്ന വിമാനം 11.05ന് ഹൈദരാബാദിലെത്തും.
പ്രളയക്കെടുതിയെ തുടര്‍ന്ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്നാണ് ചെറുവിമാനങ്ങള്‍ ഉപയോഗിച്ച് കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍നിന്നു സര്‍വീസുകള്‍ നടത്തുന്നത്. 70 യാത്രക്കാരെ കയറ്റാനാകുന്ന ചെറുവിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്.