ഏഷ്യന്‍ ഗെയിംസ്: നാലാം സ്വര്‍ണവും സ്വന്തമാക്കി ഇന്ത്യ ഏഴാം സ്ഥാനത്ത്

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് കായിക മാമാങ്കത്തില്‍ ഇന്ത്യ നാലാം മെഡല്‍ സ്വന്തമാക്കി. പുരുഷവിഭാഗം ഷൂട്ടിങ് ട്രാപ്പ് ഇനത്തില്‍ കൗമാരതാരം എല്‍ ലക്ഷ്യയാണ് ഇന്ത്യക്കായി ഇന്ന് വെള്ളി നേടിയത്. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ദീപക് കുമാറും ഇന്ത്യക്കായി ഇന്ന് മെഡല്‍ നേടിയിരുന്നു.

11 സ്വര്‍ണം അടക്കം 21 മെഡലുകളുമായി ചൈനയാണ് മെഡല്‍പ്പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഒരു സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമടക്കം നാലു മെഡലുകളുള്ള ഇന്ത്യ ഏഴാം സ്ഥാനത്താണ്.

വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫോഗട്ടാണ് സ്വര്‍ണം നേടിയത്. ഇതോടെ, ഏഷ്യന്‍ ഗെയിംസില്‍ ഗുസ്തിയില്‍ സ്വര്‍ണം നേടുന്ന ആദ്യ വനിതാ താരമെന്ന പദവിയും ഫോഗട്ട് സ്വന്തമാക്കി. ഫൈനലില്‍ ജപ്പാന്റെ യുകി ഇറിയെ 62 എന്ന സ്‌കോറിനാണ് വിനേഷ് ഫോഗട്ട് പരാജയപ്പെടുത്തിയത്. എന്നാല്‍ കബഡിയില്‍ ഇന്ത്യ കൊറിയയോട് തോല്‍വി ഏറ്റുവാങ്ങി.

ഇന്നലെ പുരുഷന്മാരുടെ 65 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ സ്വര്‍ണം നേടി ബജ്‌റംഗ് പുനിയ ഇന്ത്യന്‍ സ്വര്‍ണവേട്ടയ്ക്ക് തുടക്കം കുറിച്ചിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story