യുവാക്കളുടെ ആവേശമായ R15 വേര്‍ഷന്‍ 2.0 ഇന്ത്യയില്‍ പിന്‍വലിച്ചു
പുതുതലമുറ യമഹ R15 വേര്‍ഷന്‍ 2.0 ഇന്ത്യയില്‍ പിന്‍വലിച്ചു. യമഹ YZFR15 വേര്‍ഷന്‍ 3.0 യുടെ മുന്‍തലമുറയാണ് R15 വേര്‍ഷന്‍ 2.0. സാധാരണ പുതുതലമുറ മോഡലുകള്‍ അവതരിക്കുമ്പോള്‍ മുന്‍തലമുറയെ പിന്‍വലിക്കാറാണ് വാഹന ലോകത്ത് പതിവ്.
എന്നാല്‍ R15 വേര്‍ഷന്‍ 2.0 മോഡലിനെ പിന്‍വലിക്കാന്‍ കമ്പനി ആദ്യം തയ്യാറായിരുന്നില്ല. ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും നിശബ്ദമായാണ് മുന്‍തലമുറ മോഡലിനെ കമ്പനി പിന്‍വലിച്ചത്.
പ്രാരംഭ പെര്‍ഫോര്‍മന്‍സ് ബൈക്ക് ശ്രേണിയില്‍ സമവാക്യങ്ങള്‍ തിരുത്തിക്കുറിച്ച ആദ്യ ബൈക്കാണ് യമഹ R15. യമഹയുടെ മോട്ടോജിപി ബൈക്കുകളെ ആധാരമാക്കിയാണ് വേര്‍ഷന്‍ 2.0 R15 നെ കമ്പനി അവതരിപ്പിച്ചത്.
R15 വേര്‍ഷന്‍ 2.0 പിന്‍വലിക്കപ്പെടുമ്പോഴും R15 ട നിരയില്‍ തുടരുന്നത് ബൈക്ക് പ്രേമികളില്‍ കൗതുകമുണര്‍ത്തുകയാണ്. അടുത്തിടെയാണ് R15 നിരയില്‍ പുതിയ മോട്ടോജിപി ലിമിറ്റഡ് എഡിഷനെ കമ്പനി അവതരിപ്പിച്ചത്. 1.30 ലക്ഷം രൂപയാണ് R15 മോട്ടോജിപി എഡിഷന് വിപണിയില്‍ വില.
സാധാരണ R15 വേര്‍ഷന്‍ 3.0 യെക്കാളും 3,000 രൂപ ലിമിറ്റഡ് എഡിഷന് കൂടുതലാണ്. യമഹ റേസിംഗ് ടീം ഉപയോഗിക്കുന്ന മോട്ടോജിപി ബൈക്കുകള്‍ക്ക് സമാനമായി മുവിസ്റ്റാര്‍, ഇനിയോസ് ബ്രാന്‍ഡ് ലോഗോകളാണ് ലിമിറ്റഡ് എഡിഷന്‍ ബൈക്കിന്റെ മുക്യാകര്‍ഷണം.