അമേരിക്കന്‍ സെനറ്റംഗം ജോണ്‍ മക്കെയ്ന്‍ അന്തരിച്ചു

വാഷിംഗ്ടണ്‍: അമേരിക്കന്‍ സെനറ്റംഗവും മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ജോണ്‍ മക്കെയ്ന്‍ (81) അന്തരിച്ചു. ജോണ്‍ സിഡ്‌നി മക്കെയ്ന്‍ മൂന്നാമന്‍ എന്നറിയപ്പെടുന്ന മക്കെയ്ന്‍ അരിസോണയില്‍നിന്നുള്ള സെനറ്റംഗമായിരുന്നു. 2008ലാണ് അമേരിക്കന്‍…

വാഷിംഗ്ടണ്‍: അമേരിക്കന്‍ സെനറ്റംഗവും മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ജോണ്‍ മക്കെയ്ന്‍ (81) അന്തരിച്ചു. ജോണ്‍ സിഡ്‌നി മക്കെയ്ന്‍ മൂന്നാമന്‍ എന്നറിയപ്പെടുന്ന മക്കെയ്ന്‍ അരിസോണയില്‍നിന്നുള്ള സെനറ്റംഗമായിരുന്നു. 2008ലാണ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്.

1958ല്‍ യു.എസ്. നാവിക അക്കാഡമിയില്‍ നിന്നും ബിരുദം നേടിയ മക്കെയ്ന്‍ നാവികസേനയില്‍ വിമാന പൈലറ്റായി ജോലിയില്‍ പ്രവേശിച്ചു. 1981ല്‍ ക്യാപ്ടന്‍ പദവിയിലിരിക്കെ നാവികസേനയില്‍ നിന്നും വിരമിച്ച് രാഷ്ട്രീയ ജീവിതത്തിന് തുടക്കമിട്ടു.

1982ല്‍ യു.എസ്. പ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1986ല്‍ യു.എസ്. സെനറ്റില്‍ അംഗമായ മക്കെയ്ന്‍ 1992, 1998, 2004 വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പുകളിലും വിജയിച്ചു. എന്നാല്‍, റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

2008ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ മക്കെയ്‌നെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയും മുന്‍ പ്രസിഡന്റുമായ ബറാക്ക് ഒബാമ 173നെതിരെ 365 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story