ചൈനയിലെ വാഹന വിപണിയില്‍ നിന്ന് സുസുക്കി പിന്‍വാങ്ങുന്നു
ചൈനയിലെ വാഹന വിപണിയില്‍ നിന്ന് ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ സുസുക്കി മോട്ടോര്‍ കോര്‍പറേഷന്‍ പിന്‍വാങ്ങുന്നു. ചൈനയില്‍ നിന്നുള്ള പിന്മാറ്റം മൂലം ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കമ്പനിയെ സഹായിക്കും.
ചൈനയിലെ പങ്കാളികളായ ചോങ് ക്വിങ് ചന്‍ങാന്‍ ഓട്ടോമൊബൈല്‍ കോര്‍പ്പറേഷനുമായുള്ള പങ്കാളിത്തം അവസാനിപ്പിക്കുന്നതോടെയാണ് ചൈനീസ് വിപണിയില്‍ നിന്ന് സുസുക്കി പടിയിറങ്ങുന്നത്. യു.എസ്. വിപണിയില്‍ നിന്ന് 2012ല്‍ സുസുക്കി പിന്മാറിയിരുന്നു.
ലോകത്തിലെ പ്രധാന രണ്ട് വാഹന വിപണികളില്‍ നിന്നുള്ള പിന്മാറ്റം മിനി കാര്‍ വിഭാഗത്തില്‍ ഉള്‍പ്പെടെ സുസുക്കിക്ക് കടുത്ത മത്സരം ഉയര്‍ത്താന്‍ സാധ്യതയുണ്ട്. ഇന്ത്യയിലെ ആധിപത്യമാകും സുസുക്കിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുന്നത്. മാരുതി സുസുക്കിയിലൂടെ രാജ്യത്തെ കാര്‍ വിപണിയുടെ 51 ശതമാനവും നിയന്ത്രിക്കുന്നത് സുസുക്കിയാണ്. കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് മാരുതിയുടെ അറ്റാദായം ഇരട്ടിയായിരുന്നു. മൂന്നു മാസക്കാലയളവില്‍ 2,000 കോടി രൂപയാണ് കമ്പനിക്ക് അറ്റാദായമായി ലഭിച്ചിരുന്നത്. സുസുക്കിയുടെ ലാഭത്തിന്റെ 50 ശതമാനവും ഇപ്പോള്‍ സംഭാവന ചെയ്യുന്നത് മാരുതിയാണ്. ആറ് വര്‍ഷം മുമ്പ് ഇത് 30 ശതമാനം മാത്രമായിരുന്നു.