എന്‍ഡിടിവിയെ നെഞ്ചിലേറ്റി ജനങ്ങള്‍: പ്രത്യേക ലൈവ് ബുള്ളറ്റിനിലൂടെ ആറ് മണിക്കൂര്‍ കൊണ്ട് കേരളത്തിനായി സ്വരൂപിച്ചത് കോടികള്‍

പ്രളയക്കെടുതിയില്‍ കൈപിടിച്ചുയരുന്ന കേരളത്തിന് ഒരു കൈത്താങ്ങായി മാധ്യമലോകവും. ഇന്ത്യ ഫോര്‍ കേരള എന്ന ഹാഷ് ടാഗില്‍ ഇംഗ്ലീഷ് വാര്‍ത്താ ചാനലായ എന്‍ഡിടിവിയാണ് ആറു മണിക്കൂര്‍ നീണ്ടുനിന്ന പ്രത്യേക…

പ്രളയക്കെടുതിയില്‍ കൈപിടിച്ചുയരുന്ന കേരളത്തിന് ഒരു കൈത്താങ്ങായി മാധ്യമലോകവും. ഇന്ത്യ ഫോര്‍ കേരള എന്ന ഹാഷ് ടാഗില്‍ ഇംഗ്ലീഷ് വാര്‍ത്താ ചാനലായ എന്‍ഡിടിവിയാണ് ആറു മണിക്കൂര്‍ നീണ്ടുനിന്ന പ്രത്യേക ലൈവ് ബുള്ളറ്റിനിലൂടെ കേരളത്തിനായി പത്ത് കോടിയിലധികം സ്വരൂപിച്ചത്. ടെലിത്തോണ്‍ എന്ന പേരിലായിരുന്നു ബുള്ളറ്റിന്‍.

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, മുഖ്യമന്ത്രി പിണറായി വിജയന്‍, അഭിഷേക് ബച്ചന്‍ എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തിയാണ് ചാനല്‍ പരിപാടി സംപ്രേഷണം ചെയ്തത്.'കേരളത്തിനൊപ്പം' എന്ന സന്ദേശം പങ്കുവെച്ചുകൊണ്ടായിരുന്നു ചാനല്‍ പരിപാടി സംഘടിപ്പിച്ചത്. പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തിന്റെ പ്രതീക്ഷകളെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് കൈത്താങ്ങായിമാറുന്നതായിരുന്നു ഇന്ത്യ ഫോര്‍ കേരള എന്ന ഷോ.
സന്നദ്ധ സംഘടനയായ 'പ്ലാന്‍ ഇന്ത്യ'യുമായി ചേര്‍ന്നാണ് എന്‍ഡിടിവി ധനസമാഹരണം നടത്തുന്നത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതല്‍ രാത്രി ഒന്‍പത് വരെ ആറുമണിക്കൂര്‍ ആയിരുന്നു പ്രോഗ്രാം. അതുവരെ ചാനല്‍ സമാഹരിച്ചത് 10.2 കോടി രൂപയായിരുന്നു.

ഇതാദ്യമായാണ് ദേശീയമാധ്യമങ്ങളില്‍ നിന്നും കേരളത്തിനുവേണ്ടി ഇത്തരത്തിലൊരു ധനസമാഹരണം നടക്കുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story