ചാമ്പ്യന്‍സി ലീഗ്: ആദ്യസെമിയില്‍ ലിവര്‍പുളിന് അത്യുഗ്രന്‍ ജയം

ആന്‍ഫീല്‍ഡ്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ആദ്യസെമിയില്‍ റോമക്കെതിരെ ലിവര്‍പുളിന് അത്യുഗ്രന്‍ ജയം. ആന്‍ഫീല്‍ഡില്‍ നടന്ന ആദ്യപാദത്തില്‍ 52ന്റെ തകര്‍പ്പന്‍ ജയമാണ് ലിവര്‍പൂള്‍ നേടിയത്. മൊഹമ്മദ് സലാ, റോബര്‍ട്ട്…

ആന്‍ഫീല്‍ഡ്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ആദ്യസെമിയില്‍ റോമക്കെതിരെ ലിവര്‍പുളിന് അത്യുഗ്രന്‍ ജയം. ആന്‍ഫീല്‍ഡില്‍ നടന്ന ആദ്യപാദത്തില്‍ 52ന്റെ തകര്‍പ്പന്‍ ജയമാണ് ലിവര്‍പൂള്‍ നേടിയത്.

മൊഹമ്മദ് സലാ, റോബര്‍ട്ട് ഫിര്‍മിനോ എന്നിവര്‍ രണ്ടുതവണ എതിരാളികളുടെ വലകുലുക്കിയപ്പോള്‍ സാദിയോ മാനെ ഒരുഗോളും ലിവര്‍പൂളിനായി നേടി. എഡിന്‍ സെക്കോ, ഡിയാഗോ പെറോട്ടി എന്നിവരാണ് റോമക്ക് വേണ്ടി ഗോള്‍ കണ്ടെത്തിയത്.

35ാം മിനിട്ടില്‍ സൂപ്പര്‍താരം സലായിലൂടെയാണ് ലിവര്‍പൂള്‍ ആദ്യഗോള്‍ കണ്ടെത്തിയത്. തൊട്ടുപിന്നാലെ 45ാം പിന്നിട്ടില്‍ സലായുടെ രണ്ടാം ഗോളും എത്തി. രണ്ടാം പകുതിയില്‍ സലായുടെ അസിസ്റ്റില്‍ മാനെ ലിവര്‍പൂളിന്റെ മൂന്നാം ഗോള്‍ നേടി.

അഞ്ചു മിനിറ്റിന് ശേഷം സലായും ഫെര്‍മിനോയും തമ്മിലുള്ള നീക്കത്തിനൊടുവില്‍ ലിവര്‍പൂള്‍ നാല് ഗോളിന്റെ ലീഡിലെത്തി. സലായുടെ അസിസ്റ്റില്‍ ഫെര്‍മിനോയായിരുന്നു ഇത്തവണ ലക്ഷ്യം കണ്ടത്. 68ാം മിനിറ്റില്‍ ഫെര്‍മിനോ ഇരട്ടഗോളിലെത്തി. കോര്‍ണര്‍ കിക്കില്‍ തകര്‍പ്പനൊരു ഹെഡ്ഡറിലൂടെയായിരുന്നു ഫെര്‍മിനോയുടെ ഗോള്‍. റോമന്‍ പ്രതിരോധത്തിന് ഒന്നും ആലോചിക്കാന്‍ പോലും സമയം നല്‍കാതെ ഫെര്‍മിനോ പന്ത് വലയിലെത്തിച്ചു.

എന്നാല്‍ മത്സരത്തിന്റെ അവസാന പത്ത് മിനിറ്റ് റോമയുടെ തിരിച്ചുവരവിനാണ് സാക്ഷ്യം വഹിച്ചത്. അഞ്ചു ഗോളിന് പിന്നിട്ട് നിന്ന ശേഷം 81ാം മിനിറ്റില്‍ എഡ്വിന്‍ സെക്കോയിലൂടെ റോമ ആദ്യ ഗോള്‍ നേടി. നാല് മിനിറ്റിനുള്ളില്‍ വീണ്ടും റോമ ലക്ഷ്യം കണ്ടു, ഇത്തവണ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് പൊറോട്ടിയാണ് റോമയ്ക്ക് രണ്ടാം ഗോള്‍ സമ്മാനിച്ചത്. ബാഴ്‌സലോണയെ സെമി കാണിക്കാതെ തിരിച്ചയച്ച റോമയെയാണ് അവസാന പത്ത് മിനിറ്റില്‍ മത്സരത്തില്‍ കണ്ടത്. ഇനി മെയ് മൂന്നിന് റോമയുടെ ഗ്രൗണ്ടില്‍ രണ്ടാം പാദ സെമിഫൈനല്‍ നടക്കും.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story